Image

അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കോർഡ് സൃഷ്ടിച്ചു ട്രംപ്

പി പി ചെറിയാൻ Published on 21 January, 2025
അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കോർഡ് സൃഷ്ടിച്ചു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാൾഡ് ജെ ട്രംപ് തിങ്കളാഴ്ച്ച യുഎസിൽ അധികാരത്തിൽ വരുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമായി: 78 വയസ്.

ജെ ഡി വാൻസ്‌ ആവട്ടെ, ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റുമായി: 42.

അമേരിക്കയുടെ സുവര്‍ണ്ണകാലം ആരംഭിക്കുകയാണെന്നും താന്‍ എപ്പോഴും ‘അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും ട്രംപ് ക്യാപിറ്റോളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. "നമ്മള്‍ പഴയതുപോലെ മഹത്തായ രാഷ്ട്രമായി മാറും. ലോകം മുഴുവനും നമ്മളോട് അസൂയപ്പെടും. എല്ലാ അമേരിക്കക്കാര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു, ഞാന്‍ എപ്പോഴും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന്.

"ഇന്ന് മുതല്‍, ആഗോളതലത്തില്‍ അമേരിക്കയുടെ തകര്‍ച്ച അവസാനിച്ചു. നമ്മുടെ റിപ്പബ്ലിക് വീണ്ടെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍, നമ്മുടെ രാജ്യത്തിന്റെ 250 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റേതൊരു യുഎസ് പ്രസിഡന്റിനേക്കാളും കൂടുതല്‍ തവണ എന്നെ ലക്ഷ്യം വച്ചിട്ടുണ്ട്.”

തനിക്കെതിരായി നടന്ന വധ ശ്രമത്തെയും ട്രംപ് ആയുധമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തന്റെ ചെവിയിലൂടെ ഒരു വെടിയുണ്ട തുളച്ചുകയറിയെന്നും വധശ്രമമുണ്ടായെന്നും പറഞ്ഞ ട്രംപ് പക്ഷേ ദൈവം തന്നെ രക്ഷിച്ചുവെന്നും കാരണം തന്റെ ലക്ഷ്യം ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നതാണെന്നും പ്രസംഗിച്ചു.

നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ ദൈവത്തെയും നമ്മള്‍ മറക്കില്ലെന്നും 2025 ജനുവരി 20 എല്ലാ അമേരിക്കക്കാരും വിമോചന ദിനമായി എന്നെന്നേക്കുമായി ഓര്‍ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനിടെ, പാനമ കനാലിന്റെ നിയന്ത്രണം പാനമ രാജ്യത്തിന് വിട്ടുകൊടുക്കുന്നത് ഒരു ‘മണ്ടത്തരമായ സമ്മാനം’ ആണെന്ന് ട്രംപ് പറഞ്ഞുവെച്ചു. മാത്രമല്ല, അമേരിക്കയ്ക്കുവേണ്ടി കനാലിന്റെ നിയന്ത്രണം തിരികെ എടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ഇന്ന് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. 
 

Join WhatsApp News
Sunil 2025-01-21 22:07:49
Trump or Biden is not too old to become President. But Biden was dement and not qualified. Trump works 16 hrs a day. He is full of energy. Sleeps only 4 hrs a day. He expects his employees also to work hard as he does. Govt employees usually works only 2 hrs a day. That is universal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക