Image

അമേരിക്ക വിറയ്ക്കുന്നു: 43 സ്റ്റേറ്റുകളിൽ 265 മില്യൺ പേർക്ക് അതിശൈത്യത്തിന്റെ താക്കീത് (പിപിഎം)

Published on 21 January, 2025
അമേരിക്ക വിറയ്ക്കുന്നു: 43 സ്റ്റേറ്റുകളിൽ 265 മില്യൺ പേർക്ക് അതിശൈത്യത്തിന്റെ താക്കീത് (പിപിഎം)

അമേരിക്കയുടെ 80% ജനങ്ങൾ കൊടുംതണുപ്പിനെ നേരിടുന്നുവെന്നു ചൊവാഴ്ച്ച രാവിലെ ലഭ്യമാക്കുന്ന ജാഗ്രതാ നിർദേശങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തു 43 സംസ്ഥാനങ്ങളിലായി 265 മില്യൺ പേർക്കാണ് ജാഗ്രത പാലിക്കാൻ നിർദേശം.

നൂറു കണക്കിനു ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. സ്കൂളുകൾ അടച്ചു. റോഡുകൾ വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

പതിറ്റാണ്ടുകൾക്കിടയിൽ കണ്ട ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ടെക്സസ് മുതൽ ഫ്ലോറിഡ വരെയും കരളിന തീരം വരെയും അടിക്കുന്നത്. ഗൾഫ് സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ കരുതലോടെ ഇരിക്കണമെന്നു കാലാവസ്ഥാ കേന്ദ്രം നിർദേശിക്കുന്നു.

പലേടങ്ങളിലും കാഴ്ച ഏറെ തടസപ്പെടുന്നുണ്ട്. ഡ്രൈവിംഗ് അപകടകരമാണ്. കാറ്റിന്റെ ഗതിവേഗം മണിക്കൂറിൽ 35 മൈൽ.

ദക്ഷിണ കാലിഫോർണിയയിലെ 12 മില്യൺ പേർക്കാണ് ജാഗ്രതാ നിർദേശം. മൂന്ന് മില്യൺ പേർക്ക് അപകട സാധ്യത കൂടും.

തിങ്കളാഴ്ച്ച പല നഗരങ്ങളിലും ഊഷ്മാവ് തീരെ താഴ്ന്നു. കൊളോറാഡോയിലെ സ്‌പ്രിംഗ്‌സിൽ മൈനസ് 14 ഡിഗ്രിക്കു താഴെ വീണു. വയോമിങ്ങിലെ റോളിൻസിൽ മൈനസ് 23 ഡിഗ്രിക്കു താഴെ പോയി.

ഒരു തലമുറയിലെ ഏറ്റവും വലിയ ശൈത്യമാണ് ഇതെന്നു നാഷനൽ വെതർ സർവീസ് പറഞ്ഞു.

ബുധനാഴ്ച്ച രാവിലെ ഏറ്റവും തണുത്ത കാറ്റു നോർത്ത്ഈസ്റ്റിൽ എത്തും. ന്യൂ യോർക്ക് സിറ്റി, ഡി സി തുടങ്ങിയ ഭാഗങ്ങളിൽ കഠിന ശൈത്യം എത്തുമ്പോൾ ബോസ്റ്റൺ പൂജ്യത്തിനു താഴെ പോകും.

കോർപസ് ക്രിസ്റ്റി, ലേക്ക് ചാൾസ്, ബട്ടൺ റൂഷ്, മൊബൈൽ, ക്ളീവ്ലാൻഡ്, അക്രോൺ എന്നിവിടങ്ങളിൽ ബുധനാഴ്ച്ച രാവിലെ മരം കോച്ചുന്ന തണുപ്പ് എത്തും.

Once-in-a generation winter storm due

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക