Image

ടെൽ അവീവിൽ നാലു പേരെ കുത്തിയ യുഎസ് ഗ്രീൻ കാർഡുകാരനെ പോലീസ് വെടിവച്ചു കൊന്നു (പിപിഎം)

Published on 22 January, 2025
ടെൽ അവീവിൽ നാലു പേരെ കുത്തിയ യുഎസ് ഗ്രീൻ കാർഡുകാരനെ പോലീസ് വെടിവച്ചു കൊന്നു (പിപിഎം)

അമേരിക്കൻ ഗ്രീൻ കാർഡ് ഉള്ള മൊറോക്കൻ വംശജൻ ടെൽ അവീവിൽ നാലു പേരെ കുത്തി പരുക്കേൽപിച്ചു. അബ്ദുൽഅസിസ് കാഡിയെ (29) വെടിവച്ചു കൊന്നതായി ഇസ്രയേലി പോലീസ് അറിയിച്ചു.

കാഡി ജനുവരി 18നു ടൂറിസ്റ്റ് വിസയിലാണ് ഇസ്രയേലിൽ പ്രവേശിച്ചത്. 

അയാൾക്കു പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി സൂചനയൊന്നും ഇല്ലെന്നു പോലീസ് പറഞ്ഞു. ഭീകരാക്രമണം ആണെന്നു കരുതാൻ ന്യായമില്ല. എന്നാൽ ആ നിലയ്ക്കാണ് അന്വേഷിക്കുന്നത്.

കുത്തുകൊണ്ടവർ 24 മുതൽ 59 വരെ പ്രായമുള്ളവരാണ്. ആരുടേയും നില ഗുരുതരമല്ല.

US green card holder stabs 4 in Tel Aviv

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക