യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സ്ഥിരീകരണം ലഭിച്ച മാർക്കോ റുബിയോയുടെ ആദ്യ ഔദ്യോഗിക പരിപാടി 'ഇന്തോ-പാസിഫിക് ക്വാദ്' രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ആയിരിക്കും. ചൊവാഴ്ച ചുമതലയേറ്റ റുബിയോ ഇന്ത്യയുടെ എസ് ജയ്‌ശങ്കർ, ഓസ്‌ട്രേലിയയുടെ പെനി വോങ്, ജപ്പാന്റെ ഇവായ തകേഷി എന്നിവരുമായി ചർച്ചകൾ നടത്തും. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചകളും ഉണ്ടാവും. ആദ്യം കാണുന്നത് ജയ്‌ശങ്കറെ.
ചൈനയ്‌ക്കെതിരെ കർശന നിലപാട് വേണമെന്ന് ആവശ്യപ്പെടുന്ന റുബിയോയ്ക്കു ഈ ചർച്ചകൾ പ്രധാനമാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കൂട്ടായ്മയ്ക്കു സജീവ പ്രവർത്തനം ആഗ്രഹിക്കുന്നു. 2004ൽ സുനാമി കഴിഞ്ഞു രൂപം നൽകിയ ക്വാദ് 2008ൽ ഏറെക്കുറെ നിശ്ചലമായിരുന്നു. 2017ൽ ട്രംപിന്റെ വരവോടെയാണ് അത് വീണ്ടും ഉഷാറായത്.
2019 യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രിമാർ ഒത്തുകൂടി. പിന്നീട് 2020ലും. ജോ ബൈഡൻ ആണ് ക്വാദ് ഉച്ചകോടികൾ ആരംഭിച്ചത്. വിൽമിങ്ങ്ടണിൽ ബൈഡന്റെ വസതിയിൽ ആയിരുന്നു ഒക്ടോബറിൽ ഏറ്റവും ഒടുവിൽ ഉച്ചകോടി നടന്നത്.
Rubio to meet Jaishankar, Quad FMs