Image

എച്-1 ബി വിസ: ഇരു ഭാഗത്തിന്റെയും വാദങ്ങൾ മനസിലാക്കുന്നു, പക്ഷെ വിദേശത്തു നിന്നു കൂടുതൽ മികച്ചവരെ കൊണ്ടു വരണമെന്നു ട്രംപ് (പിപിഎം)

Published on 22 January, 2025
എച്-1 ബി വിസ: ഇരു ഭാഗത്തിന്റെയും വാദങ്ങൾ മനസിലാക്കുന്നു, പക്ഷെ വിദേശത്തു നിന്നു കൂടുതൽ മികച്ചവരെ കൊണ്ടു വരണമെന്നു ട്രംപ് (പിപിഎം)

എച്-1 ബി വിസ സംബന്ധിച്ച വാദങ്ങളിൽ താൻ ഇരു വശത്തും ഉണ്ടെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഈ വിസയിൽ കൂടുതൽ വിഭാഗങ്ങളിൽ പെട്ടവരെ കൊണ്ടുവരണം എന്ന അഭിപ്രായവുമുണ്ട്.

ഹോട്ടൽ വെയ്റ്റർമാർ, വൈൻ വിദഗ്‌ധർ തുടങ്ങിയ വിഭാഗങ്ങളും ഉൾപ്പെടുത്തണം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ സാങ്കേതിക വിദഗ്ധരാണ് ഈ വിസയിൽ വരുന്നത്.

സാങ്കേതിക വിദഗ്ധരെ യുഎസ് തൊഴിലുടമകൾ വിദേശത്തു നിന്ന് എച്-1 ബി വിസയിൽ കൊണ്ടുവരുമ്പോൾ അവർക്കു കുറഞ്ഞ വേതനത്തിന്റെ മെച്ചം കിട്ടുന്നുണ്ട്. എന്നാൽ അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നു എന്നതാണ് വലതു പക്ഷത്തിന്റെ രോഷം. സാങ്കേതിക തൊഴിലുടമകൾ വിസ തുടരണം എന്ന് വാദിക്കുമ്പോൾ വലതു പക്ഷം അതിനെ എതിർക്കുന്നു.

"വാദങ്ങൾ രണ്ടും എനിക്ക് ഇഷ്ടമാണ്," ട്രംപ് പറഞ്ഞു. പുറത്തു നിന്ന് വിദഗ്ദർ വരുന്നത് എനിക്കിഷ്ടമാണ്. അവരെ പരിശീലിപ്പിക്കേണ്ടി വന്നാലും. എൻജിനിയർമാരുടെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. എല്ലാ തലത്തിലും ഉള്ളവരെ കൊണ്ടുവരണം."

എ ഐ ഇൻ ഹെൽത്ത് പരിപാടി ഉത്ഘാടനം ചെയ്യുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ഒറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ,  ഓപ്പൺ എ ഐ സി ഇ ഓ: സാം ആൾട്ടൻ, ജാപ്പനീസ് ശതകോടീശ്വരൻ മസായോഷി സൺ എന്നിവരെ പരാമർശിച്ചു ട്രംപ് പറഞ്ഞു: "ലാറിക്ക് നിരവധി എഞ്ചിനിയർമാരെ ആവശ്യമുണ്ട്. മസായ്ക്കും ആൾട്മാനും മുൻപൊരിക്കലും ആർക്കും ആവശ്യമില്ലായിരുന്ന വിധം എഞ്ചിനിയർമാരെ ആവശ്യമുണ്ട്.

എച്-1 ബി വിസയിൽ ആളുകളെ കൊണ്ടുവരുമ്പോൾ യുഎസിൽ ബിസിനസുകൾ വികസിക്കുമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "എല്ലാവരെയും നമ്മൾ കരുതുന്നുണ്ട്. രണ്ടു ഭാഗത്തു നിന്നുമുളള വാദങ്ങളെ ഞാൻ മനസിലാക്കുന്നു. പക്ഷെ എനിക്ക് പറയാനുള്ളത് മികച്ച ആളുകളെ നമ്മൾ യുഎസിലേക്ക് കൊണ്ടുവരണം എന്നാണ്."

Trump 'on both sides' of H-1 B visa issue  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക