Image

പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പിന് ആശംസകള്‍ നേര്‍ന്നു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍

പി പി ചെറിയാന്‍ Published on 22 January, 2025
പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പിന് ആശംസകള്‍ നേര്‍ന്നു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍

ചിക്കാഗോ : തിങ്കളാഴ്ച  അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി സ്ഥാനാരോഹണം ചെയ്ത ഡൊണാള്‍ഡ് ട്രംപിനു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ എല്ലാ പ്രാര്‍ത്ഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രെയര്‍ലൈന്‍( 558 -ാംമത്) ജനുവരി 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ അവതരിപ്പിച്ച ആശംസാ  സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറേ മാസങ്ങളായി  സമാധാനപരമായ  അമേരിക്കന്‍ തിരഞ്ഞെടുപ്പിന് വേണ്ടി ഐപിഎല്‍ കുടുംബമായി പ്രാര്‍ത്ഥികുകയായിരുന്നുവല്ലോ. ലോകത്ത് എല്ലായിടത്തും യുദ്ധവും സംഘര്‍ഷങ്ങളും അവസാനിപ്പിച്ച് സമാധാനം ഉറപ്പ് വരുത്തുമെന്ന്  പ്രസിഡണ്ട് അധികാരം ഏറ്റെടുത്തതിനുശേഷം  നടത്തിയ  പ്രഖ്യാപനം സഹര്‍ഷം സ്വാഗതം ചെയ്യുന്നു.പ്രസിഡന്റിനും പുതിയ ഭരണകൂടത്തിനും  അതിനാവശ്യമായ ജ്ഞാനവും അനുഗ്രഹങ്ങളും ധാരാളമായി  ലഭിക്കട്ടെ.വേദപുസ്തക സത്യങ്ങളെ അടിസ്ഥാനമാക്കി  എല്ലാവരെയും മാനിച്ചും  സ്‌നേഹിച്ചും സല്‍  ഭരണം കാഴ്ച വയ്ക്കുവാന്‍ സര്‍വ്വശക്തനായ ദൈവം പ്രസിഡന്റിനെ ശക്തീകരിക്കട്ടെ എന്ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബമായി  പ്രാര്‍ത്ഥിക്കുക യും  ആശംസകള്‍ നേരുകയും ചെയ്തു.

മിസ്റ്റര്‍ തോമസ് ലത്താര(ചിക്കാഗോ)പ്രാരംഭ  പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി അമേരിക്കയില്‍ ജനിച്ചു വളര്‍ന്നു സഭയുടെ പട്ടത്വ ശുശ്രുഷയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന റവ. ജെയ്സണ്‍ എ. തോമസിനെ (വികാരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ലംബാര്‍ഡ്, ചിക്കാഗോ, ഇല്ലിനോയിസ്)  പരിചയപ്പെടുത്തുകയും ചെയ്തു.


.                                              
ജീവിതത്തില്‍ അനുകൂലമെന്ന് നമ്മള്‍ ചിന്തിക്കുന്നതെല്ലാം ദൈവഹിതമാണെന്നു ചിന്തി ക്കുന്നവരാണ് നമ്മളില്‍ പലരും,എന്നാല്‍ അത്  പൂര്‍ണമായും ശരിയല്ലെന്നു പഴയ നിയമകാലത്തെ പ്രവാചകനായ ജോനായുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി  റവ. ജെയ്സണ്‍ എ. തോമസ് വ്യകതമാക്കി  .ജോനാ 1:1-10 വാക്യങ്ങളെ  ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റവ. ജെയ്സണ്‍ എ. തോമസ്..നിനവായിലേക്കു പോകണമെന്ന ജോനാകു ലഭിച്ച ദൈവകല്‍പന ലംഘിച്ചു തര്‍ശിലേക്കു യാത്രതിരിച്ച ജോനാ സഞ്ചരിച്ച  കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടായ സംഘര്ഷനിബിഢമായ അനുഭവങ്ങളും സ്വയത്തില്‍ കേന്ദ്രീകരിച്ചു യാത്രചെയ്യുന്ന  നമ്മുടെ ജീവിതത്തെ പുനര്ചിന്തനത്തിന് വിധേയമാകുന്ന  അവസരമായി മാറണമെന്നും അച്ചന്‍ ഉധബോധിപ്പിച്ചു.

ചിക്കാഗോയില്‍ നിന്നുള്ള  ശ്രീമതി ലളിത ലത്താര ചിക്കാഗോ,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. : മിസ്റ്റര്‍ ജോര്‍ജ് എബ്രഹാം (രാജന്‍)ഡിട്രോയിറ്റ്, മിഷിഗണ്‍.  മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

ഐ പി എല്‍  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍  നിരവധി പേര്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു.തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്‌ഐ ചര്‍ച്ച്. ഡിട്രോയിറ്റ്, മിഷിഗണ്‍ നിര്‍വഹിച്ചു.ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ശ്രീ ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു. 

Join WhatsApp News
Jesus 2025-01-22 16:09:26
I told you to go into the room and close the door and pray to the god in secret. But you need public exposure. Everyone who calls me Abba -father is not on my side. There were two thieves on my side when I was crucified. But I rejected one because he never repented. The current President is a criminal and he never repents on anything. He got a new Bible printed in China and try to eliminate my teachings by writing about him. I warned about the frauds coming to you claiming that they are sent by God. He is wicked and a crook. He is persecuting oppressed and the destitutes. I am surprised that you are praying for him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക