ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം നടന്ന ആദ്യത്തെ ഔദ്യോഗിക പരിപാടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും 'ഇന്തോ-പാസിഫിക് ക്വാദ്' രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അതിൽ തന്നെ ആദ്യം റുബിയോ കണ്ടത് തന്നെ ആയിരുന്നു എന്നതിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അഭിമാനം രേഖപ്പെടുത്തി.
"സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സ്ഥാനമേറ്റ റുബിയോയെ അദ്ദേഹത്തിന്റെ ആദ്യത്തെ ഉഭയകക്ഷി ചർച്ചയിൽ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം. നമ്മുടെ വിശാലമായ ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്തു. സെക്രട്ടറി റുബിയോ അതിനെ എന്നും ശക്തമായി അനുകൂലിച്ചിട്ടുണ്ട്."
"ഒട്ടനവധി പ്രാദേശിക-ആഗോള വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. നമ്മുടെ തന്ത്ര പ്രധാനമായ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനു ഉറ്റു നോക്കുന്നു."
ഓസ്‌ട്രേലിയയുടെ പെനി വോങ്, ജപ്പാന്റെ ഇവായ തകേഷി എന്നിവരുമായും റുബിയോ ചർച്ചകൾ നടത്തി. ജനാധിപത്യ ലോകത്തെ ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്ന അഞ്ചു രാജ്യങ്ങളുടെ ഫൈവ് ഐസ് കൂട്ടായ്മയിലും ഓസ്‌ട്രേലിയ അംഗമാണ്.
നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസുമായും ജയ്‌ശങ്കർ കൂടിക്കാഴ്ച്ച നടത്തി.
Rubio first met Jayshankar