Image

മാസ് നയാഗ്രയ്ക്ക് പുതിയ നേതൃത്വം; വിനീത് വിൻസെൻ്റ് പ്രസിഡൻ്റ്

Published on 22 January, 2025
മാസ് നയാഗ്രയ്ക്ക് പുതിയ നേതൃത്വം; വിനീത് വിൻസെൻ്റ് പ്രസിഡൻ്റ്

നയാഗ്ര ഫോൾസ് : നയാഗ്രയിലെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ്ബായ മാസ് നയാഗ്ര 2025-2026 വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡൻ്റായി വിനീത് വിൻസെൻ്റും സെക്രട്ടറിയായി പ്രീതി ഷിജോയും ചുമതലയേറ്റു. ശ്രീജിത്ത് രാജേന്ദ്രനാണ് ക്ലബ്ബിന്റെ ചെയർമാൻ. മാത്യു തോമസ്, ബോണി ജോർജ് എന്നിവരാണ് ഡയറക്ടർമാർ.

മാർട്ടിൻ ടോം (വൈസ് പ്രസിഡൻ്റ്), ജെറിൻ കരുവായിൽ (ട്രഷറർ), ബോബി ജോയി (ജോയിൻ്റ് സെക്രട്ടറി), സുരജിത് രാജേന്ദ്രൻ (ജോയിൻ്റ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. പി.ആർ.ഒ ആയി വിഷ്ണു കണ്ണിട്ടയിൽ, അസിസ്റ്റന്റ് പി.ആർ.ഒമാരായി സോനു പുത്തൻപുരയ്ക്കൽ, അഞ്ജു സൂസൻ എൽദോസ്, വിവേക് രാജേന്ദ്രൻ എന്നിവരെയും ഓഡിറ്റർമാരായി റിജിൽ റോക്കി, ബേസിൽ ബേബി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ടിപ്പു സുൽത്താൻ (സ്പോർട്സ് മാനേജർ), റിജോ ജോസ് (അസിസ്റ്റന്റ് സ്പോർട്സ് മാനേജർ) എന്നിവരെയും യൂത്ത് കമ്മറ്റി മെമ്പർമാരായി ബെൻസി സാറ തോമസ്, അഗിത പുത്തൻപറമ്പത്ത്, വിഷ്ണുമായ എസ്, വിഷ്ണുപ്രിയ എന്നിവരെയും തിരഞ്ഞെടുത്തു. മെജോ ജോസഫ്, കൃഷ്ണരാജ് എസ്. ആർ, ശ്രീനാഥ് നായർ, അജേഷ് ജോൺ, ജോ പോൾ എന്നിവരാണ് പുതിയ ചീഫ് കമ്മറ്റി അംഗങ്ങൾ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക