Image

അനധികൃത കുടിയേറ്റം: ഐ സി ഇ ന്യൂ യോർക്കിൽ നാലു ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 22 January, 2025
  അനധികൃത കുടിയേറ്റം: ഐ സി ഇ ന്യൂ യോർക്കിൽ നാലു ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു (പിപിഎം)

അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞു പിടിച്ചു നാട് കടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) നാലു ബംഗ്ലാദേശികളെ ന്യൂ യോർക്കിൽ അറസ്റ്റ് ചെയ്തു.

ബ്രൂക്ലിൻ ബറയിലെ ഫുൾട്ടൻ ഏരിയയിൽ നിന്നായിരുന്നു ഇവരെ പിടിച്ചതെന്നു ബംഗ്ലാ മാധ്യമങ്ങൾ പറഞ്ഞു.

ബംഗ്ളദേശി സാന്നിധ്യമുളള മേഖലകളിൽ ജനത്തിരക്ക് പതിവാണെങ്കിലും ഇപ്പോൾ ഈ സ്ഥലങ്ങൾ ആളൊഴിഞ്ഞു കിടപ്പാണ്. ട്രംപിന്റെ വരവോടെ ഭീതി ഉണ്ടായിരിക്കുന്നുവെന്നു മാധ്യമങ്ങൾ പറഞ്ഞു.  

വെറുതെ ചുറ്റിത്തിരിഞ്ഞു നടന്നതിന്റെ പേരിലാണ് അറസ്റ്റ് ഉണ്ടായതെന്നു പോലിസിൽ പ്രവർത്തിക്കുന്ന ഖദീജ മുൻതഹാ റുബ പറഞ്ഞു. ബംഗ്ളാദേശികൾ കരുതലോടെ ഇരിക്കണമെന്ന് അവർ നിർദേശിച്ചു. മറ്റുളളവരുടെ പെര്മിറ്റിൽ ജോലി ചെയ്യരുത്. അനാവശ്യ കലഹങ്ങൾക്കു പോകരുത്.

4 Bangladeshis arrested in immigrant crackdown 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക