നിയമം ലംഘിക്കുന്നവരെ പള്ളികളും സ്കൂളുകളും പോലുള്ള ഇടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യാമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. അത്തരം സ്ഥലങ്ങൾ ഒഴിവാക്കണം എന്നായിരുന്നു ഇതുവരെ നിലനിന്ന നയം.
ആക്റ്റിംഗ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ബെഞ്ചമിൻ ഹാഫ്‌മാൻ നയം മാറ്റം പ്രസ്താവനകളിൽ അറിയിച്ചു. സ്കൂളുകളിലും പള്ളികളിലും മറ്റും ഇനി ക്രിമിനലുകൾക്ക് ഒളിക്കാൻ കഴിയില്ലെന്നു അതിൽ പറയുന്നു.
മൈഗ്രന്റ്സിനു മാനുഷിക അടിസ്ഥാനത്തിൽ പരോൾ അനുവദിച്ചിരുന്നതും നിർത്തുകയാണ്. അവർ അങ്ങിനെ പരോളിൽ ഇറങ്ങി ജോലി ചെയ്തു വന്നു.
ബൈഡൻ ഭരണകൂടം ആ ഇളവ് ദുരുപയോഗം ചെയ്തുവെന്നാണ് ട്രംപ് പക്ഷത്തിന്റെ ആരോപണം.
Arrests allowed at churches, schools