പരുമല: യൗവനത്തില്‍ മാതാപിതാക്കള്‍ക്ക് തണലേകേണ്ട മകന്‍ ആശുപത്രി കിടക്കയില്‍
വിധിയോട് മല്ലിടുന്നു. പരുമല ഉഴത്തില്‍ കോളനി ആന്റണി സേവ്യറുടെ മകന്‍ മാത്യൂ കെ.
ആന്റണി എന്ന 25കാരനാണ് ഈ ദുര്‍വിധി. മൂന്നരര്‍ വര്‍ഷം മുന്‍പ് ഒരു ബൈക്ക്
യാത്രയ്‌ക്കിടെ അപ്രതീക്ഷിതമായി ബൈക്കിനു മുന്നില്‍ ചാടിയ പട്ടിയാണ് മാത്യുവിന്റെ
ജീവിതത്തില്‍ വില്ലനായത്. 2011 ഒക്‌ടോബര്‍ 25ന് ചെങ്ങന്നൂര്‍ മറാഡില്‍ പാണ്ടനാട്
വച്ചായിരുന്നു അപകടം. ഇതില്‍ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ് തിരുവല്ല
പുഷ്‌പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ തലയ്‌ക്ക് സര്‍ജറി
ചെയ്‌ത് വെന്റിലേറ്ററില്‍ കിടത്തി. മൂന്നാം ദിവസം ബ്ലഡ് കോട്ട് ചെയ്‌തതിനാല്‍
വീണ്ടും സര്‍ജറി നടത്തി. 55 ദിവസം വെന്റിലേറ്ററില്‍ കിടത്തി. 80% തലച്ചോറിന്
ഡാമേജ് ആണെന്ന് ഡോക്ടര്‍മാര്‍ വിഖിയെഴുതി. എങ്കിലും 85 ദിവസത്തിനു ശേഷം
അബോധാവസ്ഥയില്‍ തന്നെ വാര്‍ഡിലേക്ക് മാറ്റി.
നിരന്തരമായ പ്രാര്‍ത്ഥനയുടെ
ഫലമായി ഒന്നര വര്‍ഷത്തിവനു ശേഷമാണ് ബോധം വന്നതും കണ്ണു തുറന്നതും. 2013 വരെയും
മെച്ചപ്പെട്ട നിലില്‍ ആയിരുന്നു. നന്നായി സംസാരിക്കുകയും സന്ദര്‍ശകരോടും
ഡോക്ടര്‍മാരോടും വിശേഷങ്ങള്‍ തിരക്കുകയും ചെയ്‌തിരുന്നു.
2013 ജൂലൈ മാസം
16ാം തീയതിയാണ് വിധി വീണ്ടും ക്രൂരത കാട്ടിയത്. ഭക്ഷണം കൊടുക്കാന്‍
മൂക്കിലുണ്ടായിരുന്ന ട്യൂബ് മാറ്റി വയറു കിഴിച്ച് ഫ്‌ളഗ് ഇട്ടു. നൂറുശതമാനം
സുരക്ഷിതമാണെന്ന് ധരിപ്പിച്ചായിരുന്നു ഇങ്ങനെ ചെയ്‌തത്. ഫ്‌ളഗ് ഇട്ടതു മുതല്‍
വയറ്റില്‍ അണുബാധ ആകുകയും തലച്ചോറിലേക്ക് കയറി വീണ്ടും അതീവ ഗുരുതരാവസ്ഥയില്‍
വെന്റിലേറ്റിലേക്ക് മാറ്റുകയും ചെയ്‌തു. അതുവരെയുണ്ടായിരുന്ന ഇംപ്രൂവ്‌മെന്റ്
ഇല്ലാതാകുകയും തുടര്‍ന്ന് പല സമയത്തായി നാലു പ്രാവിശ്യം ഐസുവില്‍ കയറ്റുകയും
തലയ്‌ക്ക് നാലു മൈനര്‍ ഓപറേഷന്‍ നടത്തുകയുമുണ്ടായി. അതിനാല്‍ ആദ്യത്തെ സ്ഥിതി
തന്നെയായി.
ഇപ്പോഴും മാതാപിതാക്കള്‍ ഇരുവരും മകന്റെ് അടുക്കലിരുന്ന്
അവന്റെ എല്ലാ ശുശ്രൂഷകളും ചെയ്യുകയാണ്. ഇപ്പോള്‍ കണ്ണു തുറക്കുകയും സംസാരിക്കുകയും
ചെയ്യുന്നുണ്ട്.
മൂന്നു വര്‍ഷവും നാലു മാസവുമായി ചികിത്സ തുടങ്ങിയിട്ട്.
അന്നു മുതല്‍ ഇന്നുവരെ പുഷ്‌പഗിരി ആശുപത്രിയില്‍ തന്നെയാണ്. ഇപ്പോള്‍ 42,000,00
രൂപ ചെലവായി കഴിഞ്ഞു. ഞങ്ങള്‍ക്കുണ്ടായിരുന്ന വസ്‌തുവും വീടും മറ്റു സ്വത്തുക്കളും
എല്ലാംവിറ്റു. ദിവസം 1500 രൂപ എങ്കിലും വേണം മരുന്നിനും മറ്റു ചിലവുകള്‍ക്കുമായി.
ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ പണമില്ലാതെ വിഷമിക്കുകയാണ്. ഞങ്ങളുടെ ഈ
ദുരവസ്ഥയില്‍ മകന്റെ ചികിത്സ തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധ്യമായ എല്ലാ സഹായങ്ങളും
ചെയ്‌തു തരണമെന്നും മകന്റെ പൂര്‍ണ്ണ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും
വിനീതമായി അപേക്ഷിക്കുന്നു.
എന്ന് പിതാവ് ആന്റണി സേവ്യര്‍ (മൊബൈല്‍
നമ്പര്‍ 9744601341)
വിലാസം.
Antony Xavier
Uzhathil
Colony
Kadapra
Parumala P.O
Mannar-689626
Kerala
India