Image

നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)

Published on 08 May, 2015
നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)
ജീവിതയാത്രകള്‍ ഏതോ ശക്‌തി തീരുമാനിച്ചതും നിയന്ത്രിക്കുന്നതുമാണെന്ന്‌ നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിന്റെ ലക്ഷ്യം മരണത്തിലേക്കുള്ള ഒരു യാത്രമാത്രമോ അതോ ആ യാത്രസന്തോഷകരമാക്കുന്നതോ എന്ന തീരുമാനം നമ്മളുടേതാണെന്നാണു എന്റെ അഭിപ്രായം. ജനിക്കുക, ജീവിക്കുക, മരിക്കുക എന്നത്‌ ഒരു യാന്ത്രികമായപ്രവര്‍ത്തിയാണ്‌. ജീവിതവേളകളെ ഉല്ലാസപ്രദമാക്കാന്‍ ജീവിതത്തിനുള്ളില്‍ ചിലയാത്രകള്‍ സഹായകരമാകും.ജീവിതം ഒരു പഠന പുസ്‌തകമാണ്‌്‌. ദിനംപ്രതിനമ്മള്‍ക്ക്‌ ഓരോ പുതിയ പാഠങ്ങള്‍ കിട്ടുന്നു. അങ്ങനെപഠനവും പരീക്ഷയുമായി കഴിയുമ്പോള്‍ മാനസികോല്ലാസത്തിനു ഒരു ഒഴിവ്‌ കാലം വേണം. അപ്പോള്‍ അവരവരുടെ അഭിരുചിയനുസരിച്ച്‌ ഓരോ വിനോദങ്ങളില്‍ ഓരോരുത്തരും ഏര്‍പ്പെടുന്നു. നാടും നഗരങ്ങളും കണ്ടുനടക്കുന്നത്‌ ഒരു സുഖമാണു്‌. ഈ ഭൂമിയിലെ മനുഷ്യരെല്ലാം എന്തെല്ലാം വിധത്തില്‍ വസ്‌ത്രധാരണം ചെയ്യുന്നു, എന്തൊക്കെ ഭാഷകള്‍ സംസാരിക്കുന്നു, എന്തൊക്കെ ജീവിതരീതികള്‍ അവലംബിച്ചിരിക്കുന്നുവെന്ന്‌ ഓരോ പുതിയനാട്ടിലേയും സന്ദര്‍ശനം നമ്മേബോധവാന്മാരാക്കുന്നു.

ആറുദിവസങ്ങള്‍കൊണ്ട്‌ദൈവം തീര്‍ത്ത ഈ ഭൂമിമുഴുവന്‍ഒരാളുടെ ആയുസ്സില്‍ ചുറ്റിക്കറങ്ങുക പ്രയാസകരമായിരിക്കും. ചില ഓട്ടപ്രദക്ഷിണങ്ങള്‍ സാദ്ധ്യമാകുമെന്നല്ലാതെ.നമ്മള്‍ എവിടെയായാലും നമ്മുടെ ജന്മദേശം നമുക്ക്‌പ്രിയങ്കരമായിരിക്കുമെങ്കിലും മറ്റ്‌സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ നമ്മില്‍ കൗതുകമുണ്ടാകും. ഓരൊ രാജ്യത്തെ വിശേഷങ്ങള്‍കേള്‍ക്കുമ്പോള്‍ അവിടെമെല്ലാം ഒന്ന്‌ കാണണമെന്ന ഒരു മോഹം എന്നില്‍ കുട്ടിക്കാലം മുതല്‍ഉണ്ടായിരുന്നു.ലോകത്തിലെപ്രധാനപ്പെട്ട പല സ്‌ഥലങ്ങളും ഇതിനകം കാണാന്‍ സാധിച്ചു. അവിടെയെല്ലാം ഒരു പാര്‍സല്‍ പോയിവരാന്‍ ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല.അത്‌കൊണ്ട്‌ അത്തരം യാത്രകള്‍ക്ക്‌ശേഷം ചിലസഞ്ചാര വിശേഷങ്ങള്‍ കുറിക്കാന്‍ കഴിഞ്ഞു.ഇക്കഴിഞ്ഞ അവുധികാലത്ത്‌ എന്റെ സ്വന്തം ഗ്രാമവും മൂന്നാറും പരിസരങ്ങളും, പിന്നീട്‌മലയേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചു. ആ അനുഭവങ്ങള്‍ ഞാന്‍ വായനക്കാരുമായിപങ്കുവയ്‌ക്കുകയാണ്‌. ഞാനിതിനെ യാത്രാവിവരണം എന്ന പേരുനല്‍കുന്നില്ല മറിച്ച്‌ സഞ്ചാരവിശേഷങ്ങള്‍ എന്ന്‌ വിളിക്കയാണ്‌. ഇത്‌ ഒരു യാത്രവിവരണമെന്നതില്‍ ഉപരി സന്ദര്‍ശിച്ച സ്‌ഥലങ്ങളിലെവിശേഷങ്ങളും സന്ദര്‍ശനാനുഭവങ്ങളും ആണു ഞാനിതില്‍ നിരത്തുന്നത്‌.

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണുണ്ട്‌ എന്ന്‌ ഗൃഹാതുരത്വത്തോടെ പാടി കഴിഞ്ഞിരുന്നമറ്റ്‌ സ്‌ഥലങ്ങളിലെപ്രവാസ നാളുകളില്‍നിന്നും വ്യത്യസ്‌തമായിരുന്നു അമേരിക്കയിലെത്തിയപ്പോള്‍. പണമുണ്ടെങ്കില്‍ ആഗ്രഹിക്കുന്നതൊക്കെസ്വന്തമാക്കാന്‍ അവസരങ്ങളുള്ളനാട്‌. ഇവിടെ വീടുവാങ്ങി അതിനു ചുറ്റുമുള്ള സ്‌ഥലത്ത്‌നാട്ടിലെ ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കുമ്പോള്‍ ഗൃഹാതുരത്വം കൂടുകയാണോ കുറയുകയാണോ എന്നറിഞ്ഞ്‌ കൂടാ. എന്നാലും പടര്‍ന്ന്‌ കിടക്കുന്നപാവക്കയുടെ വള്ളികള്‍ കാറ്റില്‍പരത്തുന്ന ഉന്മേഷദായകമായ സുഗന്ധം ആസ്വദിച്ച്‌ നില്‍ക്കുമ്പോള്‍ എനിക്ക്‌ എന്റെ തിരുവല്ലയിലെ വീട്ടുപറമ്പിലാണെന്ന്‌ തോന്നിപോകും. വാസ്‌തവത്തില്‍ ഒരു വട്ടമെങ്കിലും ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തി അവിടെയൊക്കെ ഒന്ന്‌ ചുറ്റിയടിക്കാന്‍ മോഹം തോന്നും. എന്നാല്‍ നാട്ടിലേക്കുള്ള നീണ്ടയാത്രയും നാട്ടിലെ ഇപ്പോഴത്തെ അവസ്‌ഥകളേയും കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ഒരു യാത്രവേണോവേണ്ടായൊ എന്ന ശങ്കയിലാണു എത്തിക്ലേരുക.അപ്പോഴാണ്‌ അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാന ജന്മനാട്ടില്‍ വച്ച്‌ ഒരു സമ്മേളനം (07-25-2014) നടത്താന്‍ തീരുമാനിച്ചത്‌.വളരെസന്തോഷത്തോടെ ആ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ഞാന്‍ സ്വീകരിച്ചു.

അവരുടെ ദേശീയസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോടൊപ്പം ജന്മനാട്ടിലേക്ക്‌ ഒരു യാത്ര എന്ന പ്രസാദമധുരമായ ഒരു ചിന്തയും എന്നെ ആഹ്ലാദിപ്പിച്ചിരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാന മലയാള ഭാഷയെന്ന അമ്മയെ കാണാന്‍ അമ്മയുടെ വീട്ടിലേക്ക്‌മക്കള്‍ക്കെല്ലാം ഒരുക്കിയ ഒരു സന്ദര്‍ശനം ആയിരുന്നു അത്‌. പറച്ചിപെറ്റ പന്ത്രണ്ട്‌ സഹോദരി-സഹോദരന്മാര്‍ ഒരിക്കല്‍ ഒരു സഹോദരന്റെ ഇല്ലത്ത്‌ ഒത്ത്‌ ചേരുന്നപോലെ വീണ്ടും ജനിച്ച മണ്ണില്‍ ഒത്ത്‌ ചേരുമ്പോള്‍ അനുഭവപ്പെടുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌. ജനിച്ചു വളര്‍ന്ന വീടും പരിസരങ്ങളും ഒരാളുടെ മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞ്‌പോകയില്ല. അവിടെ മാറിയ അന്തരീക്ഷത്തില്‍ അമ്പരപ്പോടെ നില്‍ക്കുന്ന പ്രവാസി, ഈ ലേഖികയ്‌ക്ക്‌ അങ്ങനെയൊരനുഭവമാണ്‌ ഉണ്ടായത്‌.പണ്ട്‌ കണ്ടതെല്ലാം അപ്പാടെ മാറിയിരിക്കുന്നു.ഭാഷ പോലും.പുതിയ തലമുറയുടെ സംസാരത്തില്‍ ആംഗല ഭാഷയുടെ കിലുങ്ങല്‍.സ്വന്തം നാട്ടില്‍ നമ്മള്‍ അപരിചിതര്‍.ഓരൊ പ്രവാസിയുടേയും ആത്മനൊമ്പരമാണിത്‌.നാം കുടിയേറിയരാജ്യങ്ങളില്‍ നമ്മുടെ തലമുറ അവിടത്തെ സംസ്‌കാരം സ്വീകരിക്കുമ്പോള്‍നമ്മള്‍ വിട്ടിട്ട്‌പോന്ന സാംസ്‌കാരിക പൈതൃകവും, സ്‌നേഹബന്ധങ്ങളും പുതിയതലമുറയോട്‌ കാത്ത്‌സൂക്ഷിക്കാന്‍ നമ്മള്‍ക്ക്‌ എങ്ങനെപറയാന്‍ കഴിയും.

ലാന പ്രസിഡണ്ട്‌ ശ്രീ ഷാജന്‍ ആനിത്തോട്ടം വളരെ വിപുലമായ അതേസമയം മലയാള ഭാഷയുടെ നിറവും മണവും കലര്‍ന്ന പരിപാടികളാണു ആസൂത്രണം ചെയ്‌തിരുന്നത്‌. ആ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കുന്നസ്വഭാവമുണ്ടായിരുന്ന എന്റെ മനസ്സില്‍ പല ചിന്തകളും കടന്നുപോയി. എന്തായാലും സമ്മേളനം മുഴുവന്‍ മലയാള ഭാഷയുടെ തനിമയും ഗരിമയും ചോര്‍ന്നുപോകാത്ത വിധത്തില്‍ കേരളീയമായിരുന്നു. വര്‍ഷങ്ങളോളം അമേരിക്കയില്‍ കഴിഞ്ഞിട്ടും മലയാള ഭാഷയെ എങ്ങനെ ഇത്രയും സ്‌നേഹിക്കാന്‍ കഴിയുന്ന എന്നുപലരും അത്ഭുതപ്പെടുകയുണ്ടായി. ക്ഷണിക്കപ്പേട്ട അതിഥികളില്‍ വളരെപേരും എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും, സിനിമക്കാരും രാഷ്‌ട്രീയക്കാരും ഒക്കെ ആയതിനാല്‍ വളരെ ഔപചാരികതതോാന്നി. നാട്ടിന്‍പുറത്തിന്റെ വിശുദ്ധിയും നിഷക്കളങ്കതയും നഗരം കയ്യടിക്കയത്‌കൊണ്ടാകാം അങ്ങനെ ഒരു അകലം ഉണ്ടാകാന്‍ കാരണം. എവിടെയാണു ഞാന്‍ എന്റെ മലയാളത്തേയും മലയാള നാടിനേയും അന്വേഷിക്കേണ്ടത്‌ എന്ന്‌ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ ഇനിയും ഒളിമങ്ങാത്ത പ്രക്രുതിദ്രുശ്യങ്ങളും നാടന്‍ ചാരുതയും അവിടവിടെ തങ്ങിനില്‍പ്പുണ്ട്‌ എന്ന സമാധാനം ആശ്വാസമായി.

നാട്ടിലെപ്രശസ്‌തരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു സമ്മേളനം എല്ലാവരും ആസ്വദിക്കയും അതേ സമയം കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ മലയാള ഭാഷാ സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതികളും പുതുമകളും പ്രവാസികളായ എഴുത്തുകാര്‍ക്ക്‌മനസ്സിലാക്കാന്‍ ഒരവസരം ഈ സമ്മേളനം നല്‍കുകയും ചെയ്‌തു. കൂടാതെ തുഞ്ചന്‍പറമ്പ്‌, ഭാരതപ്പുഴ തുടങ്ങിയ പുണ്യസ്‌ഥല ദര്‍ശനങ്ങളും സാദ്ധ്യമായി. ലാനയുടെ ജോയിന്റ്‌ സെക്രട്ടറി എന്ന പദവി കൂടി എനിക്കുണ്ടായിരുന്നത്‌ കൊണ്ട്‌സമ്മേളനത്തിന്റെ വിജയം വളരെസന്തോഷമുളവാക്കി. ലാനയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവ്വല്‍ ചാര്‍ത്തികൊണ്ട്‌ സമ്മേളനം സമാപിച്ചപ്പോള്‍ ഇനി എങ്ങോട്ട്‌ എന്ന്‌ ചിന്തിക്കാന്‍തുടങ്ങി.

ജനിച്ചു വളര്‍ന്ന സുന്ദരഗ്രാമം ഓര്‍മ്മയില്‍ തെളിഞ്ഞ്‌വന്നു. തന്റെ സങ്കല്‍പ്പങ്ങളില്‍, തന്റെതൂലികയില്‍ സദാ സജീവമായ ആ ഗ്രാമം ഒരിക്കല്‍ കൂടി കാണണം. പുഞ്ചപ്പാടങ്ങളും കൈത്തോടുകളും ആമ്പല്‍പൊയ്‌കകളും കൊണ്ട്‌ മനോഹരമായ ഗ്രാമം.

നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

ഈ വരികള്‍ കുറ്റിപ്പുറം പാടിയത്‌ എന്റെ ഗ്രാമത്തെകുറിച്ചായിരുന്നു എന്ന്‌ ഓരോ പ്രവാസിയേയും പോലെ ഞാനും അഭിമാനിക്കുന്നു.. കഴിഞ്ഞ നാലരദശാബ്‌ദത്തോളം ഒരു വിദേശ മലയാളിയായി ജീവിക്കുന്ന എനിക്ക്‌ ജന്മഭൂമി എന്നും പുണ്യഭൂമിതന്നെ. ബാല്യവും കൗമാരവുംപിന്നിട്ട ആ ഗ്രാമത്തിലേക്കുള്ളയാത്ര ആവേശഭരിതമായിരുന്നു. പക്ഷെ ഞാന്‍ കാണാനാഗ്രഹിച്ച ആ ഗ്രാമം എവിടെ?

മത സൗഹാര്‍ദ്ദത്തിന്റെ മാറ്റൊലിമുഴക്കുന്ന ശംഖുനാദവും, വാങ്ക്‌വിളികളും, പള്ളികളിലെ മണിയടിയും ഇപ്പോഴുമുണ്ട്‌. പക്ഷെ അത്‌ മത സ്‌പര്‍ദ്ദയുണ്ടാക്കുന്ന വിധത്തിലാകുന്നു എന്നത്‌ കഷ്‌ടം തന്നെ.ബ്രഹ്‌മ മുഹുര്‍ത്തത്തില്‍എണിക്കുന്നവര്‍ അത്യുച്ചത്തില്‍പ്രാര്‍ത്ഥന ഉച്ചഭാഷിണിയിലൂടെ മുഴക്കുമ്പോള്‍ മറ്റുവിശ്വാസികളുടെ ഉറക്കം അത്‌ കെടുത്തുന്നു. ഈശ്വരനെ ഉണര്‍ത്താന്‍ നാമെന്തിനാണു ഉച്ചഭാഷിണിയുടെ സഹായം തേടുന്നത്‌. മന്ത്രങ്ങള്‍ ഉരുവിടുകയായിരുന്നുപണ്ടൊക്കെ.ഇപ്പോള്‍ അതെല്ലാം ഉച്ചത്തിലായി. ജോലി കഴിഞ്ഞെത്തുന്നവര്‍, സ്‌കൂളിലും കോളേജിലും പോയ്‌വരുന്നവര്‍ അങ്ങനെ പരസ്‌പരം അറിയുന്നവരുടെ ഒരു മേളയാണു ഉച്ച തിരിയുമ്പോള്‍. എന്നാല്‍ സന്ധ്യക്ക്‌ ഇപ്പോള്‍ കണ്ണീരാണെന്ന്‌ തോന്നുന്നു.വൈകുന്നേരങ്ങളില്‍ കണ്ണീര്‍സീരിയാലുമായി റ്റി.വി. പരിപാടികള്‍ ആരംഭിക്കയായി. അധികമായാല്‍ അമൃതും വിഷമെന്ന്‌ ഭാരതത്തിലെ പഴംചൊല്ലുകള്‍ പറയുന്നുണ്ട്‌.

ഒരു പക്ഷെവളരെ പെട്ടെന്ന്‌ സാമ്പത്തികാഭിവ്രുദ്ധിവന്നപ്പോല്‍ ജീവിതം ആസ്വദിക്കതന്നെയെന്ന്‌ നമ്മുടെ നാട്ടുകാര്‍തീരുമാനിച്ചു കാണും. അത്‌കൊണ്ടല്ലേ മലയാള ഭാഷ ഇപ്പോള്‍ ഹിന്ദിക്കും, ബംഗാളിക്കും, ബീഹാറിയ്‌ക്കും വഴിമാറുന്നത്‌. പ്രവാസികള്‍ അവര്‍ കുടിയേറിയ രാജ്യത്തെ കുറ്റം പറയാനും മലനാടിനു ഒരു കാലത്തുണ്ടാിയിരുന്ന നന്മകളുടെ കഥ പറയാനും ഓണവും ക്രിസ്‌തുമസ്സും ആഘോഷിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ചെന്നാല്‍ എവിടേയും ഉയര്‍ന്ന്‌നില്‍ക്കുന്ന സൗധങ്ങള്‍മാത്രം.നമ്മുടെ ഞാറ്റുവേലകള്‍ പോലും ക്രമം തെറ്റിവരുന്നു. പരിസ്‌ഥിതിക്ഷയം മൂലം നമ്മുടെ നാടിന്റെമനോഹാരിത കുറേശ്ശെയായി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കും. അതിനുമുമ്പ്‌ `ഒരു നോക്ക്‌ കാണാന്‍' സൗകര്യപ്പെട്ടത്‌ ഭാഗ്യമായി ഞാന്‍ കരുതുന്നു.

പുഞ്ചപ്പാടങ്ങളും കൈത്തോടുകളും ആമ്പല്‍ പൊയ്‌കകളും ഒന്നും കാണൂന്നില്ല. പുഞ്ചപ്പാടങ്ങളുടെ സ്‌ഥാനത്ത്‌ ബഹുനിലമാളികകള്‍. ചെമ്മണ്‍പാത ടാറിട്ടവീതിയുള്ളറോഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ന്ന നില്‍ക്കുന്ന രമ്യഹര്‍മ്മങ്ങള്‍, ആകര്‍ഷകമായ തറ ഓടുകള്‍ പാകിയ വിസ്‌താരമുള്ളമുറ്റം, വിവിധവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍വിരിഞ്ഞ്‌നില്‍ക്കുന്ന കുറ്റിച്ചെടികള്‍ വലിയ പൂച്ചട്ടികളില്‍മുറ്റത്തെ അലങ്കരിക്കുന്നു. വേലിപ്പടര്‍പ്പുകളീല്‍ വിരിയുന്ന ശംഖുപുഷ്‌പങ്ങളൊ കോളാമ്പിപൂക്കളൊ ഇല്ല. സ്വര്‍ണ്ണനിരങ്ങള്‍ ചാര്‍ത്തിയ വലിയ ഗേയ്‌റ്റുകള്‍ അടഞ്ഞ്‌കിടക്കുന്നു. ചുരുക്കം ചിലവീടുകള്‍ക്ക്‌്‌ കേരളീയപാരമ്പര്യത്തിന്റെ ആഢത്വ്യം വിളിച്ചോതുന്ന പടിപ്പുരകള്‍ ചാരുതപകരുന്നു.

ലാന സമ്മേളനത്തില്‍ പ്രവാസികള്‍ അവര്‍ താമസിക്കുന്നസ്‌ഥലത്തെ ജീവിതത്തെക്കുറിച്ചെഴുതണമെന്ന്‌ പലരും പ്രസംഗിക്കുന്നതിന്റെ കാരണം ഒരു പക്ഷെ പ്രവാസികള്‍ വിട്ട്‌പോന്നകേരളം നഷ്‌ടപ്പെട്ടു എന്നറിയിക്കാനായിരുന്നോ എന്നറിഞ്ഞ്‌ കൂടാ. ആഗോള വല്‍ക്കരണത്തില്‍ഭൂമിയുടെ അറ്റങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു. സംസ്‌കാരസങ്കരം സംഭവിച്ചപ്പോള്‍ മലയാളത്തിന്റെ തനിമയുടെ മാറ്റ്‌ കുറയുന്നു എന്നുമനസ്സിലായി. എന്നാല്‍ കഥയെമാറുന്നുള്ളു, സാഹിത്യം മാറുന്നിക്ല എന്നാണു എന്റെ വിശ്വാസം. കഥകളുടെ രീതി, കഥയിലെ കഥ, കവിതയിലെ വാസന എല്ലാം ഇപ്പോള്‍വേറൊരു രൂപത്തില്‍പ്രത്യക്ഷപ്പെടുന്നുണ്ടാകാം. അത്‌കൊണ്ട്‌പ്രവാസിയുടെ സാഹിത്യം അവന്‍ ജീവിക്കുന്ന ലോകത്തെ ആസ്‌പദമാക്കിയായിരിക്കണം. കാരണം അവന്റെ ഭാവനയില്‍ കാണുന്ന ഒരു കഥാപരിണാമത്തിനു അല്ലെങ്കില്‍ കവിതാ ആവിഷ്‌കാരത്തിനു വളരെ മാറ്റങ്ങള്‍വന്നു. മലയാളഭാഷയുടെ മാദകഭംഗി പ്രവാസിയുടെ കണ്ണിലും നിവാസിയുടെ കണ്ണിലും വ്യത്യസ്‌ഥമാണ്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌പോലും മാറ്റം വന്നു കഴിഞ്ഞു.അവരുടെ ജീവിത സമീപനവും മാറി.പ്രവാസി അതൊന്നും മനസിലാക്കാതെ അവന്റെ മനസ്സിലെ ഓര്‍മ്മകള്‍ വെറുതെതാലോലിക്ല്‌ കഴിയുന്നത്‌മാറ്റണം എന്ന്‌പറയുമ്പോള്‍ അത്‌മുഴുവനും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സ്വന്തം നാടിനു വന്ന മൂല്യശോഷണം സാഹിത്യത്തില്‍ പകര്‍ത്താന്‍ കഴിവുള്ളവരാണ്‌ പ്രവാസികള്‍.അതിനെ ഗൃഹാതുരത്വം എന്ന്‌ പേരുവിളിക്കുന്നത്‌ശരിയോ എന്നറിയില്ല.ഒരു പക്ഷെ ഇപ്പോള്‍കേരളത്തില്‍ വളരുന്ന കുട്ടികള്‍ക്ക്‌ നീന്തല്‍കുളങ്ങളില്‍ നീന്തുന്നത്‌ ആഹാദദായകമായിരിക്കും.

വീടിനകത്തെ സൗകര്യങ്ങളില്‍ അവര്‍ സന്തുഷ്‌ട്രായിരിക്കും. കുയിലിനു മറുപാട്ട്‌പാടാനോ, പറമ്പിലോപാടത്തൊപോയിപന്തുകളിക്കാനോ അവര്‍ ഇഷ്‌ടപ്പെടുന്നില്ല അഥവാ ആഗ്രഹിച്ചാല്‍ തന്നെ അതെക്ലാം നമുക്ക്‌ നഷ്‌ടമായി.പഴമയും ഗ്രാമീണതയും മാത്രം നല്ലതെന്ന്‌പറയാമോ? ആധുനിക ഇന്ന്‌ എല്ലായിടത്തും ആക്രമിച്ച്‌ കയറുകയാണു്‌. ആ ആക്രമണം മനുഷ്യര്‍ സ്വാഗതം ചെയ്യുന്നത്‌ കാലത്തിനൊത്ത്‌ നീങ്ങുക എന്ന ചിന്തയിലായിരിക്കാം. ഇവിടത്തെ ആദ്യത്തേയും രണ്ടാമത്തേയും തലമുറക്കാരുടെ മാതാപിതാക്കള്‍ ആറ്റില്‍ കുളിച്ചതും, പിന്നിയിട്ടമുടിയും, മാറിലടക്കിപിടിച്ച പുസ്‌തകക്കെട്ടുമായിനടന്നതൊക്കെ ഓര്‍ക്കുന്നുണ്ടായിരിക്കും. ഇന്നതെല്ലാം വെറും `കണ്‍ടി'യായികഴിഞ്ഞു. സാഹിത്യത്തിലും പ്രക്രുതിയും ജീവിത ശൈലിയും വളരെവലിയ പങ്ക്‌വഹിക്കുന്നു. എഴുത്ത്‌ദൈവദത്തമായ അനുഗ്രഹമാണെങ്കില്‍ തീര്‍ച്ചയായും എഴുത്തുക്കാര്‍ എക്ലാം കാണുകയും അതൊക്കെ ആവിഷക്കരിക്കയും ചെയ്യും.എഴുത്തുക്കാര്‍ക്കൊപ്പം വായനകാരനു എത്താന്‍ കഴിയാതെവരുമ്പൊള്‍ സാഹിത്യം കൂടുതലായി വിമര്‍ശിക്കപ്പെടും.

കാര്‍ അടുത്തനഗരത്തെ ലക്ഷ്യമാക്കിനീങ്ങി വൈദ്യുതപ്രഭയില്‍മുങ്ങിനില്‍ക്കുന്ന നഗരം.തിക്കും തിരക്കുമുള്ളവ്യവസായസ്‌ഥാപനങ്ങള്‍ ഉള്ളില്‍ അഭിമാനവും സന്തോഷവും തോന്നിയെങ്കിലും, ഒരിക്കലും തിരിച്ച വരാത്തപഴമയുടെ ചിത്രങ്ങള്‍വെറുതെ മനസ്സിലേക്കോടിവന്നുകൊണ്ടിരുന്നു. ഇപ്പോള്‍ഹരിതാഭ ഭംഗിയൊക്കെകൈവിട്ടു ആധുനിക ശില്‍പ്പകലയുടെ സൗധങ്ങളാല്‍ നിറഞ്ഞ്‌ ആര്‍ഭാടത്തിന്റെപ്രകാശം ചൊരിഞ്ഞ്‌നില്‍ക്കുന്നത്‌ കാണാന്‍ കൗതുകം തന്നെ. ദൈവത്തിന്റെസ്വന്തം നാട്‌ സമ്രുദ്ധിയുടെ കേരളം. ഇവിടെ പ്രക്രുതിയുടെ പച്ചപ്പും, കിളികളുടെ പാട്ടും, കാട്ടാറുകളുടെ പൊട്ടിച്ചിരികളും, അങ്ങനെവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌പ്രവാസികള്‍വിട്ടുപോയതെല്ലാം എങ്ങോപോയ്‌മറഞ്ഞിരിക്കുന്നു. ഒരു അപരിചിതയെപോലെ സ്വന്തം നാട്ടില്‍നില്‍ക്കുന്ന ഞാന്‍ പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍പൂക്കുന്ന ഒരു നീലക്കുറിഞ്ഞിയാണെന്ന്‌ വെറുതെസങ്കല്‍പ്പിച്ചു നോക്കി. അപ്പോഴാണു്‌മൂന്നാറിലെനീലക്കുറിഞ്ഞികള്‍ മനസ്സില്‍ തെളിഞ്ഞത്‌. (തുടരും)
നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ (സഞ്ചാരവിശേഷങ്ങള്‍-1: സരോജ വര്‍ഗീസ്സ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക