ഡിസംബര്‍ 31 ശനിയാഴ്ച രാത്രി 8 മണിമുതല്‍ 12:30 വരെയായിരുന്നു
ആഘോഷപരിപാടികള്‍ . എന്‍.ബി.എ. സെക്രട്ടറി ജയപ്രകാശ് നായരുടെ
സ്വാഗത പ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കമ്മിറ്റി മെംബര്‍
ജി.എസ്. ഹരിലാല്‍ ആയിരുന്നു കോ-ഓര്‍ഡിനേറ്റര്‍. സുപ്രസിദ്ധ ഗായകന് ജോഷി
ജോസഫിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മികവേകി.
അസ്സോസിയേഷന് അംഗങ്ങള്‍ക്ക് അവരവരുടെ കലാവൈഭവം പ്രകടിപ്പിക്കാനുള്ള ഒരു
വേദി കൂടിയായി ഈ ആഘോഷവേള. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ച
അവിസ്മരണീയമായ ഈ സന്ധ്യ ഓരോരുത്തര്‍ക്കും സന്തോഷകരമായ നിമിഷങ്ങളാണ്
നല്‍കിയതെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ തന്റെ കൃതജ്ഞതാ പ്രസംഗത്തില്‍
ഉത്ബോധിപ്പിച്ചു. വളരെ മനോഹരമായ ഈ ആഘോഷം സംഘടിപ്പിക്കാന്‍ പ്രയത്നിച്ച
ഹരിലാലിനേയും സുരേഷ് പണിക്കരേയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല