ജോയിച്ചന്‍ പുതുക്കുളംPublished on 06 January, 2012
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ആഭിമുഖ്യത്തില്‍ ജനുവരി ഏഴാം
തീയതി നടത്തപ്പെടുന്ന ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടേയും, അവാര്‍ഡ് നിശയുടേയും
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഷാജന് ആനിത്തോട്ടം, ആഘോഷ കമ്മിറ്റി
ചെയര്‍പേഴ്സണ്‍ ഷൈനി ഹരിദാസ് എന്നിവര്‍ അറിയിച്ചു.
ജനുവരി ഏഴാംതീയതി
ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിലാണ്
ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് സമ്മാനദാന ചടങ്ങുകള്‍
ആരംഭിക്കും. ഷിക്കാഗോ നഗരസഭയിലെ ഇന്ത്യന്‍ വംശജനായ ആദ്യത്തെ പ്രതിനിധി
ആള്‍ഡര്‍മാന്‍ അമേയാ പവാര്‍ ചടങ്ങിലെ മുഖ്യാതിഥിയായിരിക്കും. റവ. വി.ടി ജോണ്‍
ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന് രണ്ട് മണിക്കൂര്‍
നീണ്ടുനില്‍ക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ അരങ്ങേറുന്നതാണ്. ഐ.എം.എ ഒരുക്കുന്ന
സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ
ഭാഗമായി മനോഹരമായ കലാസന്ധ്യയാണ് അസോസിയേഷന് തയാറാക്കിയിരിക്കുന്നത്. യുവജനോത്സവം
2011-ലെ താരങ്ങളും ഇന്നലെയുടെ താരങ്ങളും അണിനിരക്കുന്ന കലാപരിപാടികള്‍ കൂടാതെ
നൃത്താധ്യാപികമാര്‍ ഒരുക്കുന്ന പ്രത്യേക ഡാന്‍സ് പരിപാടികളും പ്രോഗ്രാമിന്
മിഴിവ് നല്‍കും. ഐ.എം.എയുടെ സമ്മര്‍ പിക്നിക്കിലെ വിജയികളും നാളെയുടെ
വാഗ്ദാനങ്ങളായ യുവതലമുറയിലെ മിന്നുംതാരങ്ങളും ട്രോഫികള്‍ ഏറ്റുവാങ്ങി
അംഗീകാരത്തിന്റെ നിമിഷങ്ങളില്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് ചടങ്ങില്‍
പങ്കെടുക്കുവാന്‍ എല്ലാ മലയാളി കുടംബങ്ങളേയും ഇല്ലനോയി മലയാളി അസോസിയേഷന്
സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല