അരുവിക്കര അമ്മാനാട്ടം (നര്‍മ്മഗാനം: എ.സി. ജോര്‍ജ്‌)

Published on 17 June, 2015
അരുവിക്കര അമ്മാനാട്ടം (നര്‍മ്മഗാനം: എ.സി. ജോര്‍ജ്‌)
(തുടക്കത്തില്‍ ഒരു സിനിമാഗാനത്തിന്റെ പാരഡിയായി തോന്നാമെങ്കിലും ഈ നര്‍മ്മഗാനം ഒരു സിനിമാ പാരഡിയല്ല. സമാഗതമായിരിക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാ മണ്‌ഡലത്തിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ തന്ത്ര-കുതന്ത്രങ്ങളേയും സുന്ദരമോഹന വാഗ്‌ദാന പെരുമഴകളേയും ആധാരമാക്കി നിരാശയുടെ നീര്‍ക്കയത്തില്‍ നീന്തിത്തുടിക്കുന്ന അനേകം സാധാരണ വോട്ടറന്മാരുടെ മനോഗതം ഒരു നര്‍മ്മഗാനത്തിന്റെ രൂപത്തില്‍ താഴെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ്‌. കുറവുകള്‍ ക്ഷമിക്കുക)

അരുവിക്കര... ഓരത്ത്‌...
ആറ്റിന്‍കര... ഓരത്ത്‌....
ചാറ്റല്‍ മഴ... ചോദിച്ചു...
കാറ്റേ... കാറ്റേ.... വരുമോ...
ഹോയ്‌.....ഹോയ്‌....ഹോയ്‌..
വോട്ടൊന്നു....തരുമോ.... ഒരോട്ട്‌...
തീര്‍ക്കാം.... ഒരു.... താവളം...
നല്ലൊരു.... വിമാന താവളം...
ഫാക്‌ടറികള്‍.... ബോട്ടുകള്‍....
ഷിപ്പുകള്‍.... ഷോപ്പുകള്‍....
പൂവിട്ട.... ഗാര്‍ഡന്‍...പാതകള്‍....
ഹായ്‌... ഹായ്‌... ഹായ്‌...
പോട്‌.... പോട്‌.... വോട്ട്‌.... പോട്‌....
തട്ടിട്ട...തട്ടുകടകള്‍...ടാറിട്ട റോഡുകള്‍..
കൂകി...ചീറിപ്പായും...മെട്രോകള്‍...
ഒത്തുപിടിച്ചാല്‍.... ഏലയ്യാ... ഏലേലയ്യാ...
തുറക്കാം.... നമുക്കൊരു.... തുറമുഖം....
അരുവിക്കര...ഓരത്ത്‌.... ഒത്തുപിടി....
വെട്ടി.... പിടി.... നാട്ടാരെ.... ഒത്തുപിടി....
കൂട്ടിപിടി... കൈകൊട്ടി പാട്‌....
സംഗതി...സുതാര്യം...സുതാര്യം...
അതിവേഗം.... ബഹുദൂരം....
അരുവിക്കര... ഓരത്ത്‌....
ആറ്റിന്‍കര... ഓരത്ത്‌....
ചാറ്റല്‍മഴ... ചോദിച്ചു...
വോട്ടെ...വോട്ടെ....വരുമോ....തരുമോ...
ഒത്തുപിടി.... ഹൈലസാ.... ഹൈലസാ...
പോട്‌....പോട്‌...വോട്ടു പോട്‌....ഹൈലസാ....
കെട്ടിടാം....ആശുപത്രികള്‍..വൃദ്ധസദനങ്ങള്‍....
നല്ല സുന്ദരികളാം മാലാഖാ നഴ്‌സുകള്‍ ....
ഹായ്‌.... ഹായ്‌.... ഹോയ്‌.... എന്തുരസം....
പരമാനന്ദരസം.... വോട്ട്‌ പോട്‌ പോട്‌....
ഇവിടം...സംഗീതസാന്ദ്രമാം...സ്വര്‍ക്ഷമാക്കിടാം....
പറുദീസയാക്കിടാം .... വോട്ട്‌ പോട്‌....
ഹോയ്‌...ഒത്തുപിടി...വോട്ട്‌ പോട്‌..ചുമ്മാ..പോട്‌....
ബാറായ.... ബാറെല്ലാം.... തുറന്നിടാം....
ബാര്‍കോഴയില്ലാ.... രസികന്‍.... സൊയമ്പന്‍....
വിളമ്പിടാം.... അണ്ണാക്കില്‍ ചുരത്തിടാം....
വോട്ട്‌....പോട്‌....പട പടാ...പോട്‌...ചുമ്മ പോട്‌...
കാശില്ലേലും...മോന്താം....പുട്ടടിക്കാം....
അഴിമതി സൂക്തങ്ങള്‍...പാടാം...പാടിടാം....
പീഡനമില്ലിവിടെ.... തലോടലാണിവിടെ....
ഹായ്‌.... ഹായ്‌.... ഹോയ്‌.... ഹോയ്‌....
ലാലലാ....ലാലലാ....ലോലലൊ....
അരുവിക്കര...ഓരത്ത്‌....
ആറ്റിന്‍കര...ഓരത്ത്‌....
ആറ്റിന്‍കര...തീരത്ത്‌....
കാറ്റേ....കാറ്റേ....സുഗന്ധകാറ്റേ....
നീ...വന്നൊന്നു....ചുംബിക്കുമോ....
കോരിത്തരിപ്പിക്കും....ചുംബനവര്‍ഷം...
ചൊരിയുമൊ....വോട്ടൊന്നു....തരുമോ....ഒരോട്ട്‌...
യുഡിഎഫല്ലാ....എല്‍ഡിഎഫല്ലാ....ബിജെപിയല്ലാ....
പീസിയല്ലാ....ഏസിയല്ലാ....പീസുമല്ലാ...
പീഡിപിയല്ലാ....പീഡിതരാം...കഴുതകള്‍....
നമ്മള്‍ സാദാ വോട്ടുകുത്തികള്‍....ജനങ്ങള്‍...
ഒത്തുപിടി.... ഏലേലം....ഏലയ്യാ....ഹേലസ്സാ...
സാദാ ജനത്തിന്‌ വഞ്ചന ചൊരിയും....
വാഗ്‌ദാന പെരുമഴയാല്‍... വഞ്ചിക്കും....
ജനവഞ്ചകരെ.... വോട്ടില്ലാ.... വോട്ടില്ലാ...
ഹൈലസ്സാ.... ഏലേലം.... ഏലേലം....ഏലയ്യാ....
ലവരുടെ പുറം ചൊറിയും....ഏലേലം...ഏലയ്യാ...
പ്രവാസി....ഓവര്‍സീസ്‌...സംഘടനകളെ...
വോട്ടില്ലാ....വോട്ടില്ലാ....ഹൈലസ്സാ....ഒത്തുപിടി...
ഏലേലം.... ഏലേലം.... ഏലയ്യാ.... ഹൈലസ്സാ...
അരുവിക്കര... ഓരത്ത്‌...ഹൈലസ്സാ....
ഞങ്ങടെ വോട്ട്‌.... ഏതേലും തൊമ്മന്‌...
തമ്മില്‍... ഭേദം... തൊമ്മന്‌....തൊമ്മന്‌....
ആരായാലും ഏതായാലും കോഴവാങ്ങി...
വെളുപ്പിക്കും.... വിശുദ്ധനായിടും...
ആരായാലും...ഏതായാലും...കോരന്‌..
കുമ്പിളില്‍..തന്നെ..കഞ്ഞി..
രാഷ്‌ട്രീയ...വഞ്ചക...കോമരങ്ങളെ...
നയങ്ങള്‍....ചട്ടങ്ങള്‍...മാറണം...ഹൈലസ്സാ...
മാറ്റണം....നീതി...ന്യായ....വഞ്ചകരാം....
രാഷ്‌ട്രീയ...കോമരങ്ങള്‍...തോല്‍ക്കണം....
തുന്നം പാടണം.... തുന്നം പാടണം....
ആഹോയ്‌.. ആഹോയ്‌..ഒത്തുപിടി..ഹൈലസ്സാ...
ജനവഞ്ചകര്‍... തുറുങ്കിലാകണം....
അരുവിക്കരയൊന്നു...നീന്തണ്ടെ....
അമ്മാനാട്ടം... കാണണ്ടെ....
അരുവിക്കര...നീന്തി...കയറണ്ടെ....
രാഷ്‌ട്രീയ... പോരാട്ടം കാണണ്ടെ....
അക്കരെ...ഇക്കരെ...അരുവിക്കരെ...
നിന്നാല്‍...ആശ...തീരുമോ...
അരുവിക്കര അമ്മാനാട്ടം (നര്‍മ്മഗാനം: എ.സി. ജോര്‍ജ്‌)
Sudhir 2015-06-17 19:59:59
രസതന്ത്രം സിനിമയിലെ ഗാനം ഓര്മ്മിപ്പിച്ച് കൊണ്ട്    രാഷ്ട്രീയ
രസതന്ത്രം കുപ്പിയിലാക്കുന്നവർ പ്രേമ ഗാനവും
പാടി അരുവിക്കരയിൽ ഷൂട്ടിങ്ങ് ( തോക്ക് കൊണ്ടല്ല)
ആരംഭിച്ചിരിക്കുന്നത് നർമ്മത്തിൽ സംവിധാനം
ചെയ്തിരിക്കുന്നു കവി.  പള്ളിയും പട്ടക്കാരും
മാത്രം ജീവിതമെന്ന് ധരിക്കുന്ന ഭൂരിപക്ഷം
അമേരിക്കൻ മലയാളികളെ ഒന്ന് രസിപ്പിക്കാൻ ഈ വരികൾക്ക് കഴിയും.  മതത്തിലും രാഷ്ട്രീയമുണ്ടല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക