Image

നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 23 June, 2015
നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം
ഏത് വാര്‍ത്തയും വിവാദമാകുന്ന കാലമാണ്. നിയമം അനുവദിച്ചു തന്നിരിക്കുന്ന സ്വാതന്ത്ര്യം വച്ച് വ്യക്തിപരമായ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയ അതിനെ എങ്ങനെ കീറിമുറിക്കും എന്ന് ചിന്തിക്കേണ്ട ഗതികേട് പലപ്പോഴും ഉണ്ടാകുന്നു. പലതിന്റെയും യഥാര്‍ത്ഥ വശത്തേയ്ക്ക് ചിന്തിക്കാതെ വ്യക്തിപ്രഭാവം കൊണ്ട് അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ഏതാണ് ശരിയെന്ന് ആശയക്കുഴപ്പമേ അവിടെ അവശേഷിക്കൂ.

വായനാദിനാചരണത്തില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതാണ് പുതിയ വിവാദം. വിളക്ക് തെളിയിക്കുന്നത് അനിസ്ലാമികമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇസ്ലാം മതവിശ്വാസിയും നടനുമായ മമ്മൂട്ടി ഇതേ വേദിയില്‍ നിലവിളക്ക് കൊളുത്തിയതാണ് യാഥാസ്ഥിതികവാദികളെ ചൊടുപ്പിച്ചത്. 'ഞാന്‍ ഒരു മുസ്ലീമാണ്. നോമ്പെടുക്കുന്നുണ്ട്, മുസ്ലീം മതാചാരപ്രകാരം തന്നെയാണ് ജീവിക്കുന്നത്. നിലവിളക്കുകൊളുത്തുന്നത് ഒരു മതാചാരമല്ല. ഇതിനു മുന്‍പും വിളക്ക് കൊളുത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണം' എന്നാണ് മെഗാസ്റ്റാര്‍ പ്രസ്താവിച്ചത്.

നിലവിളക്കിന് മതമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് വെളിച്ചത്തിന്റെ സ്രോതസ്സായി വിളക്കുകളെ തന്നെയാണ് പഴയ തലമുറ ആശ്രയിച്ചിരുന്നത്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് എന്ന ആശയം വച്ചാണ് പണ്ടുമുതല്‍ പുതിയ സംരംഭങ്ങളിലും ശുഭാവസരങ്ങളിലും തിരി കൊളുത്തുക  ഒരു കീഴ് വഴക്കമായത്. എന്നാല്‍, ഹിന്ദുക്കള്‍ ദീപാരാധനയ്ക്ക് നിലവിളക്ക് കൊളുത്തുന്നതുകൊണ്ട് വിളക്ക് ഹിന്ദുക്കളുടെ മാത്രമാണെന്ന ചിന്ത യുക്തിയല്ല. എങ്കില്‍, ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ തെളിക്കുന്ന മെഴുകുതിരിയ്ക്കുമേല്‍ അവര്‍ക്ക് മാത്രമേ അവകാശം ഉണ്ടാകൂ. ചന്ദനത്തിരിയും കുന്തിരിക്കവും മുസ്ലീങ്ങള്‍ക്കും.

ശാസ്ത്രം ഇത്രമാത്രം വളര്‍ന്ന 21-ാം നൂറ്റാണ്ടില്‍ ഇത്തരം സംസ്‌ക്കാര ശൂന്യമായ ചിന്താധ്വനികള്‍ സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്നവരില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂര്‍ (തൃശൂര്‍) ചേരമാന്‍ ജുമാ മസ്ജിദാണ്. ഇസ്ലാം മതത്തില്‍ ആകൃഷ്ടനായ ചേരമാന്‍ പെരുമാള്‍ പണികഴിപ്പിച്ച ആ ദേവാലയം പരമ്പരാഗത ഹൈന്ദവ ക്ഷേത്ര വാസ്തു പ്രകാരമാണ്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള മസ്ജിദിലെ നിലവിളക്ക് തെളിയിക്കുന്നതും എണ്ണ ഒഴിക്കുന്നതും നേര്‍ച്ചയായി കാണുന്ന ഒട്ടനവധി മുസ്ലീങ്ങളും അമുസ്ലീങ്ങളും ഉണ്ടെന്നത് നിലവിളക്ക് തെളിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവരുടെ കണ്ണുതുറപ്പിയ്ക്കും. യാഥാസ്തികരായ ചിലരുടെ പ്രചാരണം കൊണ്ട് കര്‍ശന നിയമങ്ങളുള്ള മതമായാണ് പലരും ഇസ്ലാം മതത്തെ കാണുന്നത്. എന്നാല്‍, മനുഷ്യരാശിയെ മുന്നില്‍ക്കണ്ട് അവനെക്കൊണ്ട് സാധ്യമാകാത്തതൊന്നും ഖുര്‍ആനില്‍ നിഷ്‌കര്‍ശിച്ചിട്ടില്ല. പ്രവാചകന്‍പോലും ദൈവീക സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതില്‍ കവിഞ്ഞ് അവരെ നിര്‍ബന്ധിച്ച് മതം സ്വീകരിപ്പിക്കാന്‍ അള്ളാഹു പറഞ്ഞിട്ടില്ല. 'ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍ നിന്നുമായി ഒരു ജനതയെ അവന്‍ വ്യാപിപ്പിച്ചു' എന്ന ഖുര്‍ആന്‍ വചനം സഹോദര്യത്തിന്റെ ഏറ്റവും മഹത്തരമായ വാക്യമാണ്.

യഹൂദര്‍ മുസ്ലീങ്ങളെ കടുത്ത എതിരാളികളായി കണ്ടിരുന്ന കാലത്ത്, ഒരു യഹൂദന്റെ ശവമഞ്ചം വഹിച്ചു കൊണ്ടുപോകവേ മുഹമ്മദ് നബി (സ.അ) ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അനുചരന്മാര്‍ ചോദിച്ചു: 'അതൊരു യഹൂദന്റെ മൃതദേഹമല്ലേ?' നബി(സ.അ) പറഞ്ഞു. 'അതൊരു മനുഷ്യ പുത്രന്റെ മൃതദേഹമാണെന്ന് ഓര്‍ക്കുക.' മതേതരത്വത്തിന്റെ ഇത്തരം വലിയ ആശയങ്ങള്‍ മുറുകെ പിടിക്കാതെ അല്പബുദ്ധിയോടെ പലതിനെയും സമീപിക്കുമ്പോഴാണ് മതത്തിന്റെ സത്ത ഉള്‍ക്കൊള്ളാതെ പോകുന്നത്.

എത്യോപ്യയില്‍ നിന്ന് മക്കയിലേയ്ക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ അംഗമായിരുന്ന ബിലാലിനെ പ്രാമുഖ്യമുള്ള പലരെയും പിന്‍തള്ളി നബി (സ.അ)ആദ്യമായി ബാങ്ക് വിളിക്കാന്‍ നിയോഗിച്ചത് സകലരെയും സമത്വത്തിന്റെ പാതയിലേയ്ക്ക് ക്ഷണിക്കുന്നതിന്റെ ആഹ്വാനമായിരുന്നു. ഖുറൈഷികളുടെ കയ്യില്‍ നിന്ന് മുസ്ലീങ്ങള്‍ മക്ക കീഴ്‌പ്പെടുത്തിയ ശേഷം അതുവരെ കഅ്ബയില്‍ പ്രവേശനം നിഷേധിച്ചിരുന്ന അധികൃതരുടെ പ്രതിനിധിയായി ബിലാലിനെ നബി (സ.അ) തന്റെ ഇരുകരങ്ങളും കോര്‍ത്തുപിടിച്ച് തോളില്‍ ചവിട്ടിക്കയറാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നതും മനുഷ്യമനസ്സ് എങ്ങനെ ആകണമെന്നതിന് ഉത്തമ ഉദാഹരണമാണ്. നല്ല മനുഷ്യനായി എങ്ങനെ ജീവിക്കാം എന്നേ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുള്ളൂ. 'ഹേ, മനുഷ്യസമൂഹമേ' എന്നല്ലാതെ മുസ്സിങ്ങളേ എന്ന് സംബോധന ചെയ്തിട്ടില്ല എന്നതും ഒരു ദൃഷ്ടാന്തമാണ്.

ഭാരതം പൈതൃക സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ്. ആയുര്‍വേദം, യോഗ തുടങ്ങി പലതും ഇതില്‍പ്പെടും. അവയൊന്നും ഒരു മതത്തിന്റെ മാത്രമായി കാണേണ്ടതല്ല. മതാതീതമായ മൂല്യങ്ങള്‍ അവയ്ക്കുണ്ട്. എല്ലാ മതത്തില്‍പ്പെട്ടവരും നമ്മുടെ നാട്ടില്‍ ആദ്യാക്ഷരം കുറിക്കാറുണ്ട്.

എഴുത്തിന് ഇരുത്തുക എന്ന രീതി ഹിന്ദുക്കളുടേത് മാത്രമായി കരുതുന്നവര്‍ വിദ്യാഭ്യാസം എന്നതിന് വേറെ വാക്ക് കണ്ടെത്തണം. കാരണം, വിദ്യ സരസ്വതിയാണ്. മതേതരത്വവും സാമുദായിക മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടവര്‍ മതത്തിന്റെ പേരില്‍ വിലകുറഞ്ഞ നിലപാടെടുക്കുന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വ്രണപ്പെടുത്തും.
നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
വായനക്കാരൻ 2015-06-24 05:36:27
നിലവിളക്കുകൾക്ക് ഒരു കാലത്ത് മതമില്ലായിരുന്നു. എന്നാൽ ഇന്ന് അമേരിക്കയിലെ പല വേദികളിലും അവ കുരിശുമേന്തിയാണ് നിൽക്കുന്നത്.
Anthappan 2015-06-24 06:17:57

One common denominator for politics and religion is that they both thrive on the ignorance of the people.   They incite the idiotic followers and run them against each other.  And, in that process many innocent bystanders get victimized.   Some nuts by manipulating people become ministers and then open their mouth and utter the most foolish thing and bring chaos and confusion.  Hope, nobody is going to cut the hands and head off for this reason.   

നാരദർ 2015-06-24 06:53:12
വിളക്കിന്റെ അറ്റത്ത് കുരിശ് ഇരിക്കുന്നതിനേക്കാൾ പണ്ട് ഉണ്ടായിരുന്ന ആ സാധനം ഇരിക്കുന്നതാ നല്ലത് വായനക്കാരാ. 
Nair K. P. 2015-06-24 08:25:37
The lamp was forcefully converted to a Christian lamp! 
Ninan Mathulla 2015-06-24 12:38:26
Hope some here in this forum stop being childish. When I was a child I used to fight with my brothers and sisters to claim things in the house as my own. Everything in nature belongs to the creator. Did I create anything to claim as my own? Some things God gave to me to hold on and pass it to another person. Even my children are given to me for to take care of, and are not mine. It is your own insecurity that makes you feel uncomfortable when somebody else use things or symbols that you think are you or your community has exclusive right. I can look at everything in this universe as my own as it belongs to God my father. Light is a symbol for God in all religions. In olden times all cultures used to perform animal sacrifice to please God, and God used to please in the sacrifice and gave answers. In some of these sacrifices fire from heaven used to burn the animals and wood placed on the altar of stone. Naturally some ignorant people considered fire and wood and animals and the stone altar all as symbols for the presence of God and began to worship these objects instead of God, and thus came the practice of worshiping idols. God came down and confused the language and people were scattered to different parts of the world and they took these worship methods with them. God called Abraham to worship the true God. Even some of the children of Abraham lost the meaning of true worship and began to worship these objects. Parsees or the Persians used to worship fire. They were children of Abraham through Kethura. Same way Aryans used to sacrifice horse and other animals. They are also children of Abraham through Kethura. In Vedas light is a symbol of God. Animal sacrifice was common in Mecca before the time of Prophet Muhammad. He removed it and replaced it with fasting and prayer. True worship is the prayer arising from heart the temple. Besides there was no need for animal sacrifice by this time as Jesus had already been sacrificed as a solution for the problem of sin and there is no more need for sacrifice. So, for one reason or another, animal sacrifice came to an end all over the world. Prophet Muhammad advised Muslims to read Bible to understand the mysteries better and Quran doesn’t cover details of it. But Muslim scholars from their own insecurity made a fence around people to form the Islamic religion. They prevented people from reading Bible by teaching that Bible is corrupt. The book of Hebrews in Bible is addressing all the people groups that sacrificed animals to please God. “Long ago God spoke to our ancestors in many and various ways by the prophets (prophets of religion- Veda Muni, Zoroaster, Bible prophets, Buddha, Muhammad) but in these last days he has spoken to us by his Son (Jesus) whom he appointed heir of all things, through whom he also created the worlds. (Hebrews 1:1). All things came into being through him, and without him not one thing came into being. Bible says about Jesus that the Light that illuminates the whole world was coming into the world and the world didn’t recognize Him. So light is a symbol of God (Jesus Christ) and nobody can claim it for any particular religion.
വിളക്കു മാത്തന്‍ or Mathan 2015-06-24 15:32:50
My name is Mathan, but people now call me 'vilakku Mathan,. i don't like it but i have no choice, so i silently suffer. This what happened to me. I live in Kerala's famous Kuttande.
Most houses we have benches. one day i visited my neighbor and elder brother. My brother was taking a bath and so i sat went to sit on the bench. It is tradition, when we sit we roll back or lift the munde -മുണ്ട്  from our buttocks. So i too did the same. But i happened to sit  on a lamp because it was blown out by wind and i did not see it as it was dark. The nozzle went straight, i jumped up and the bottom part fell down. But the nozzle was still stuck with the thread hanging. I pulled on it, it came out but the nozzle was still stuck. I tried several yoga tricks, but no use, the nozzle was still stuck. i pushed the bottom part in to catch the nozzle. every twist and turn i did, it pulled my lower muscles, now  i walk like a one legged chicken.
The message i want to convey is , if there was something on the top of the lamp, the nozzle would not have gone in. So before you fight about what is on the top of the lamp, think of me as you. Aren't you happy it did not happen to you.
andrew 2015-06-24 18:47:20

HOW CAN YOU LIGHT A LAMP IF THERE IS NO LIGHT IN YOU ?

In Orthodox Christian liturgy there is a song like this ' വെളിവ് നിറഞ്ഞോരു ഈശോ നിന്‍ വെളിവാള്‍ കാണുന്നു ….... there are so many interpretations but let me emphasize the simple meaning of it- Jesus, you are full of light and in order to see { realize} you fill us with your light.

The core philosophy of it is true in everyday life. You must be full of it to share or give to others. If you are empty, you cannot share, tolerate or pour. Now a days what we see is the 'empty' trying to pour into another empty and both exposes their foolishness. They take home nothing from empty meetings, conventions, sermons, sacrifices and so on.

That is why still the faithful is crying. They attended several ' religious' sermons, meditations, festivals, you name it- but they never got the emptiness filled because the empty ones were trying to fill them.

It has turned out to be a foolish tradition to light the lamp to start a function. But the empty is lighting it. So he or she is confused and embarrassed and so loose the courage to light that lamp.

The light is holy, it might be the first born of the universe. The universe in the primordial stage would have been thick, deep, impenetrable dark matter. But light escaped from it, that was the beginning of Milky-ways to stars and so on. The known Universe is full of light. You are a part of it. But if you cling on to the dark matter, you cannot be the light, then you cannot light even a simple hand lamp to eliminate darkness.

andrew

Sudhir Panikkaveetil 2015-06-24 19:12:40
മുമ്പ് കുഞ്ഞാലി കുട്ടിയും ഇങ്ങനെ വിളക്കിന്റെ കാര്യത്തിൽ  ഇടങ്ങേര് കാണിച്ചിട്ടുണ്ട്.  ഭാരതം,  അവിടെ ഏതെല്ലാം  മതങ്ങൾ, ഓരോ കോപ്രായങ്ങൾ
കാട്ടുന്നു.  അതിനു അവരെ വിമർശിക്കയോ,
കുറ്റം പറയുകയോ ചെയ്യുന്നത് എന്തിനു. അതൊക്കെ കണ്ടും കേട്ടും രസിക്കയല്ലേ വേണ്ടത്.  ചില
കോപ്രായങ്ങൾ ചിലർക്ക് ഇഷ്ടമാകില്ല എന്നാൽ
അങ്ങനെ കാട്ടുന്നവർ സായുജ്യം നേടുന്നു. വെറുതെ
വിടുക അത്തരം പാവത്താന്മാരെ ! മരത്തെ
പൂണുലിടുക്കയും, സ്വന്തം മകളെ നായയെ കൊണ്ട്
കല്യാണം കഴിപ്പിക്കയും ചെയ്യുന്നു ഇത്തരം
പാവങ്ങൾ.  വിളക്ക് കൊളുത്തിയാൽ കള്ളി
വെളിച്ചത്താകുമെന്ന് അറിയാത്തവർ ആരുണ്ട്. നിലവിളക്കിന്റെ മുകളിൽ കുരിശ് വക്കുന്നവരും
വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വ്യതാസമില്ല.

കുട്ടനാട് കുഞ്ഞുലക്ഷ്മി 2015-06-24 20:46:11
ഞാനും കുട്ടനാടുകാരിയാണ് . എനിക്ക് വിളക്ക് മാത്തനെ നന്നായറിയാം.  ഇയാള് കാരണം ആ നാട്ടിലെ സ്ത്രീകൾക്ക് വഴിനടക്കാൻ പാടില്ലായിരുന്നു. ഇയാള് മാത്രമല്ല ഇയാളുടെ അപ്പനടക്കം സർവ്വരും ഒരുപോലെയാണ്. സന്ധ്യ ആയാൽ അടിയിൽ ഒന്നും ഇടാതെ വന്നു കലുങ്കിൽ ഇരിക്കും (അവിടെങ്ങും ഒരു ബെഞ്ചും ഇല്ലായിരുന്നു) വഴിയിലൂടെ പോകുന്ന പെണ്ണുങ്ങളെ മുഴുവൻ കമന്റ് അടിക്കും. സഹികെട്ട് ആ നാട്ടിലെ സ്ത്രീകൾ വായു ഭഗവാന് ഹോമം നടത്തി. ഒടുവിൽ വായു ഭഗവാൻ പ്രത്യക്ഷപ്പെട്ടു അവരോടു വരം ചോദിച്ചു. സ്ത്രീകൾ അവരുടെ സങ്കടം ഉണർത്തിച്ചു.  ഇയാളുടെ ശല്യം മാറ്റി കൊടുക്കണം എന്ന്. വായു ഭഗവാൻ അവരോടു സന്തോഷത്തോടെ പോയ്ക്കോളാൻ പറഞ്ഞു. ഒരു ദിവസം സന്ധ്യ മയക്കത്തിൽ ഇയാൾ പതിവ് പോലെ കലുങ്കിൽ വന്നിരുന്നപ്പോൾ വായുഭഗവാൻ കോപിഷ്ഠനാവുകുകയും ശക്തമായ ഒരു കാറ്റായി മാറി ഇയാൾ ഉടുത്തിരുന്ന കൈലി പറിച്ചു കളഞ്ഞു,  വിളക്ക് മരം ഇളക്കി അതിന്റ അറ്റം (കുഴൽവായ്‌) ഊരി  അയാളുടെ 'ഹിൽ ഹോളിൽ' കയറ്റി. വലിച്ചാൽ വരാത്ത വിധം അകത്ത് തറച്ചു കേറ്റി. അത് പറിചെടുക്കാനുള്ള ശ്രമത്തിൽ അയാളുടെ മാസിലടക്കം പറിഞ്ഞു പോരുകയും അവസാനം ഒരു കാലു മുറിച്ചു കളയണ്ടാതായിട്ടും വന്നു. അതിൽ പിന്നെ അയാളുടെ ജേഷ്ഠനേം, അപ്പനേം ഇന്നേവരെ കലുങ്കിൽ കണ്ടില്ല. വായു ഭഗവാനു ആയിരം ആയിരം പ്രണാമം.
വിക്രമൻ 2015-06-25 08:12:43
വിളക്ക് മാത്തനു കുട്ടനാട് കുഞ്ഞു ലക്ഷിമ്യുടെ മറുപടി കൊളളാം. ലക്ഷ്മി മാത്തന്റെ കുടുംബ ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ചു. കലുങ്കിൽ ഇരുന്നു വഴിപോക്കരായ സ്ത്രീകളെ കമന്റു അടിക്കുക എന്നത് കുലതൊഴിലായിരുന്നു.  ഒരു കാര്യം മാത്രം മനസിലായില്ല. വിളക്കിന്റെ അറ്റം (ഹിന്ദു അറ്റം ആണോ ക്രിസ്ത്യൻ അറ്റമാണോ ) 'ഹിൽ  ഹോളിൽ ' കയറി എന്നത്? ഈ ഹിൽ ഹോൾ എന്താണാവോ?
kurisu thoma 2015-06-25 08:41:59

എന്താ കഥ. ക്രിസ്ത്യാനികളുടെ നിലവിളക്കില്‍ കുരിശല്ലാതെപിന്നെ എന്തു വയ്ക്കണം? അതോ നിലവിളക്കു ഹിന്ദു മതത്തിന്റെ സ്വകാര്യ സ്വത്താണോ? അങ്ങനെയെങ്കില്‍ ഇലക്ട്രിക്ക് ബള്‍ബ്ക്രിസ്ത്യാനികളുടെ സ്വത്തായിരിക്കുമല്ലോ?
വിദ്വാൻ അപ്പച്ചൻ 2015-06-25 09:16:04
ഹിൽ = മല 
ഹോൾ = ദ്വാരം 

ഇനി പണ്ട് പഠിച്ച സന്ധി ഉപയോഗിച്ച് വീട്ടിൽ പോയി വായിച്ചു നോക്കുക?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക