Image

ഐ.ഐ.ടി ഒന്നാംസ്ഥാനക്കാരി കൃതി തിവാരി ഡിജിറ്റല്‍ ഇന്ത്യ അംബാസിഡര്‍

Published on 05 July, 2015
ഐ.ഐ.ടി ഒന്നാംസ്ഥാനക്കാരി കൃതി തിവാരി ഡിജിറ്റല്‍ ഇന്ത്യ അംബാസിഡര്‍


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഐ.ഐ.ടി ജി യിലെ ഒന്നാംസ്ഥാനക്കാരി കൃതി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്‍ഡോര്‍ ഐ.ഐ.ടി വിദ്യാര്‍ഥിയായ കൃതിയെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്ക് രാജ്യത്താകെ നടത്തുന്ന ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ കൃതി നയിക്കും.

ഡിജിറ്റല്‍ ഇന്ത്യ എന്ന രാജ്യ വ്യാപക ക്യാംപെയിനിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് കൃതി തിവാരി പ്രതികരിച്ചു. ഇഡോക്യുമെന്റ് ശേഖരത്തിന് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം, കടലാസ് രഹിത ബാങ്കിങ് സംവിധാനം, വിദ്യാര്‍ഥികള്‍ക്കായി ഇസ്‌കോളര്‍ഷിപ് എന്നിവ ഉള്‍പ്പെട്ട പദ്ധതിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു. ഇസ്‌കോളര്‍ഷിപ്പ്, സര്‍വകലാശാലകള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, ഇഡോക്യുമെന്റ് സംവിധാനം എന്നിവ വിദ്യാര്‍ഥികള്‍ക്ക് വളരെ ഉപകാരപദ്രമാണ്. സോഷ്യല്‍ മീഡിയ വഴി ഇത്തരം സര്‍വീസുകളെ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൃതി തിവാരി അറിയിച്ചു.
2019ഓടെ രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കാനായി ഒരുലക്ഷം കോടി രൂപ മുതല്‍മുടക്കുള്ള സര്‍ക്കാറിന്റെ വിവിധ പരിപാടികളുടെ വിപുലമായ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ.


Join WhatsApp News
Ponmelil Abraham 2015-07-05 18:40:39
A very good appointment and move by the government.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക