Image

സഭയുടെ വിദ്യാലയങ്ങളില്‍ മൂല്യബോധന ക്ലാസുകള്‍ നിര്‍ബന്ധമാക്കണം -കെ.സി.ബി.സി

Published on 05 July, 2015
 സഭയുടെ വിദ്യാലയങ്ങളില്‍ മൂല്യബോധന ക്ലാസുകള്‍ നിര്‍ബന്ധമാക്കണം -കെ.സി.ബി.സി


കൊച്ചി: കത്തോലിക്ക സഭയുടെ വിദ്യാലയങ്ങളില്‍ മൂല്യബോധന ക്‌ളാസുകള്‍ നിര്‍ബന്ധമാക്കണമെന്ന് കെ.സി.ബി.സി സര്‍ക്കുലര്‍. ഈ വര്‍ഷം മുതല്‍ ഇതിന് പ്രത്യേക സമയം നിശ്ചയിക്കണമെന്ന് രൂപതകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കെ.സി.ബി.സി നിര്‍ദേശിക്കുന്നു.

കെ.സി.ബി.സി തയാറാക്കിയ പാഠപുസ്തകങ്ങള്‍ മൂല്യബോധന ക്‌ളാസുകള്‍ക്കായി ഉപയോഗിക്കണം. ഇതിന് പരീക്ഷകള്‍ നടത്താന്‍ രൂപതകളില്‍ ഒരു വൈദികനെ നിയോഗിക്കണം. എല്ലാ വര്‍ഷവും പരീക്ഷ ജനുവരി മൂന്നാം വാരത്തിലായിരിക്കും. മൂല്യബോധ ക്‌ളാസുകള്‍ക്കായി മറ്റ് എജന്‍സികളുടെ പുസ്തകങ്ങള്‍ ഉപയോഗിക്കരുതെന്നും കെ.സി.ബി.സിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക