Image

സംസ്‌ഥാനത്ത്‌ പെട്രോള്‍ പമ്പ്‌ സമരം ആരംഭിച്ചു

Published on 05 July, 2015
സംസ്‌ഥാനത്ത്‌ പെട്രോള്‍ പമ്പ്‌ സമരം ആരംഭിച്ചു
കൊച്ചി: സംസ്‌ഥാനത്ത്‌ ഒരു വിഭാഗം പെട്രോള്‍ ഉടമകള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ആന്‍ഡ്‌ കേരള സേ്‌റ്ററ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്‌തമായാണ്‌ സംഥാന വ്യാപകമായി പെട്രോള്‍ പമ്പ്‌ അടച്ചിട്ട്‌ സമരം നടത്തുന്നത്‌. തിങ്കളാഴ്‌ച രാത്രി 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാണ്‌ സമരം. ഓയില്‍ കമ്പനികള്‍ക്ക്‌ പമ്പ്‌ ഉടമകള്‍ നല്‍കിയ അവകാശ പത്രിക അംഗീകരിക്കുക, പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മാത്രം പമ്പുകള്‍ക്ക്‌ അനുമതി നല്‍കുക, പുതിയ പമ്പുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ എന്‍.ഒ.സി പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പമ്പ്‌ ഉടമകളുടെ സമരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക