Image

കോഴിക്കോട്‌ എസ്‌.എഫ്‌.ഐ സമരം അക്രമാസക്‌തം

Published on 06 July, 2015
കോഴിക്കോട്‌ എസ്‌.എഫ്‌.ഐ സമരം അക്രമാസക്‌തം
കോഴിക്കോട്‌ : പാഠപുസ്‌ക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതേതുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ ലാത്തി വീശി. 

പൂര്‍ണ്ണമായും യുദ്ധസമാനമായ അന്തരീക്ഷമാണ്‌ തിരുവനന്തപുരത്തും കോഴിക്കോടും നിലനില്‍ക്കുന്നത്‌. വി.ശിവന്‍കുട്ടി എം.എല്‍.എ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെ പതിനൊന്നു മണിയോടെ ആരംഭിച്ച തിരുവനന്തപുരത്തെ സംഘര്‍ഷത്തിന്‌ അയവു വന്നുവെങ്കിലും പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റുചെയ്യുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന്‌ വീണ്ടും പ്രതിഷേധം ശക്‌തമാകുകയായിരുന്നു. സംഘര്‍ഷത്തില്‍ വി.ശിവന്‍കുട്ടി എം.എല്‍എയുടെ കാലിന്‌ പരുക്കേറ്റു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ വി. ശിവന്‍കുട്ടി എം.എല്‍.എ, പ്രവര്‍ത്തകരായ ജെറിന്‍, രാഹുല്‍, രാഗില്‍.ആര്‍.നായര്‍, അജയ്‌ അശോക്‌ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ്‌,റെജി എന്നീ പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക