Image

അവിവാഹിതരായ അമ്മമാര്‍ക്ക്‌ കുട്ടിയുടെ രക്ഷിതാവാകാന്‍ അച്‌ഛന്റെ സമ്മതംവേണ്ടെന്ന്‌ സുപ്രീംകോടതി

Published on 06 July, 2015
അവിവാഹിതരായ അമ്മമാര്‍ക്ക്‌ കുട്ടിയുടെ രക്ഷിതാവാകാന്‍ അച്‌ഛന്റെ സമ്മതംവേണ്ടെന്ന്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി : അവിവാഹിതരായ അമ്മമാര്‍ക്ക്‌ കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി. ഇതിന്‌ കുട്ടിയുടെ അച്‌ഛന്റെ സമ്മതം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.

കുട്ടിയുടെ പിതാവ്‌ ആരെന്ന്‌ വെളിപ്പെടുത്തിയാല്‍ മാത്രമേ അവിവാഹിതയായ അമ്മയ്‌ക്ക് കുട്ടിയുടെ മേല്‍ പൂര്‍ണ്ണ അവകാശം ലഭിക്കുകയുള്ളൂ എന്നും അച്‌ഛന്റെ സമ്മതം വാങ്ങിയിരിക്കണം എന്നുമുള്ള വ്യവസ്‌ഥകള്‍ ചോദ്യം ചെയ്‌ത് ഒരു സ്‌ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ അച്‌ഛനായയാള്‍ രണ്ടുമാസം മാത്രമാണ്‌ തന്നോടൊപ്പം താമസിച്ചതെന്നും കുട്ടി ജനിച്ചകാര്യം പോലും അദ്ദേഹത്തിന്‌ അറിയില്ലെന്നും സ്‌ത്രീയുടെ പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക