Image

കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി

Published on 06 July, 2015
കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി
കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് നടത്തുന്ന കുട്ടിക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചാണെന്ന് ശിശുക്ഷേമ സമിതി ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍, ജസ്റിസ് എ.എന്‍.ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. എല്ലാ അനാഥാലയങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം. അനാഥാലയങ്ങളില്‍ ശിശുക്ഷേമ സമിതിയുടെ പരിശോധന കര്‍ശനമാക്കണമെന്നും അംഗീകാരം ഇല്ലാത്തവ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക