Image

'പാപനാശ'വും ഇന്‍റര്‍നെറ്റില്‍

Published on 06 July, 2015
 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍

കൊച്ചി: സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'ദൃശ്യ'ത്തിന്‍െറ തമിഴ് പതിപ്പായ 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് സിനിമ ഇന്‍റര്‍നെറ്റില്‍ ലഭ്യമായത്. ഒരു തമിഴ് വെബ്സൈറ്റിലാണ് സബ്ടൈറ്റിലടക്കം സിനിമ അപ് ലോഡ് ചെയ്തിട്ടുള്ളത്.

കോടികള്‍ മുടക്കിയെടുക്കുന്ന സിനിമയെ തകര്‍ക്കുന്ന ക്രൂരവിനോദമാണ് വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതെന്ന് പാപനാശത്തിന്‍െറ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. പുതിയ സൈറ്റുകളില്‍ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക