Image

കാഞ്ഞിരപ്പള്ളിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

Published on 06 July, 2015
കാഞ്ഞിരപ്പള്ളിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഗേള്‍സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.

മുഖംമൂടി ധരിച്ചെത്തിയയാള്‍ പെണ്‍കുട്ടിയെ വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ക്ലോറോഫോം മണപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് അക്രമി രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടിയെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മുന്‍പ് ഈ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ പരാതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക