Image

മുകേഷ് അംബാനിയുടെ വേതനം റിലയന്‍സിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍െറ 205 മടങ്ങ് അധികം

Published on 06 July, 2015
മുകേഷ് അംബാനിയുടെ വേതനം റിലയന്‍സിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍െറ 205 മടങ്ങ് അധികം

ന്യൂഡല്‍ഹി: ഏഴുവര്‍ഷമായി ശമ്പളവര്‍ധനവില്ളെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ വേതനം റിലയന്‍സിലെ മധ്യനിര ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്‍െറ 205 മടങ്ങ് അധികം.
അതേസമയം, ഐ.ടി.സിയില്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ വൈ.സി. ദേവേശ്വറിന്‍െറ വേതനം മധ്യനിരയുടേതിന്‍െറ 439 മടങ്ങാണ്. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ കാര്യത്തില്‍ ഈ അനുപാതം 89 മടങ്ങും എച്ച്.ഡി.എഫ്.സി ചെയര്‍മാന്‍ ദീപക് പരേഖിന്‍െറ കാര്യത്തില്‍ 19 മടങ്ങുമാണ്.

ഐ.സി.ഐ.സി ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാറിന്‍െറ കാര്യത്തില്‍ ഇത് 97 മടങ്ങും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മയുടെ കാര്യത്തില്‍ 74 മടങ്ങുമാണ്. ഇന്‍ഫോസിസ് തലവന്‍ വിശാല്‍ സീക്കക്ക് മധ്യനിരയുടേതിനേക്കാള്‍ 116 മടങ്ങാണ് വേതനം.
വേദാന്ത ചെയര്‍മാന്‍ നവീന്‍ അഗര്‍വാളിന് 293 മടങ്ങാണ് വേതനം.

പുതിയ കമ്പനി നിയമവും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പുതുതായി നടപ്പായ കോര്‍പറേറ്റ് ഭരണനിര്‍വഹണ ചട്ടങ്ങളും അനുസരിച്ച് ലിസ്റ്റഡ് കമ്പനികള്‍ നടത്തിയ വെളിപ്പെടുത്തലിലാണ് കമ്പനി മേധാവികളും മധ്യനിര ജീവനക്കാരും തമ്മിലുള്ള വേതന അന്തരം വ്യക്തമായത്. ഭൂരിഭാഗം കമ്പനികളും ഇനിയും ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
വേതന വര്‍ധനവിന്‍െറ അനുപാതത്തിലും ഇതേപോലെ അന്തരമുണ്ട്. കമ്പനിയിലെ മധ്യനിര ജീവനക്കാരുടെ ശമ്പളം 14 ശതമാനം വര്‍ധിച്ചപ്പോള്‍ ഐ.ടി.സി ചെയര്‍മാന്‍ ദേവേശ്വറിന്‍െറ വേതനം 24 ശതമാനമാണ് വര്‍ധിച്ചത്. മാനേജീരിയില്‍ ജീവനക്കാര്‍ക്കിത് 20 ശതമാനമായിരുന്നു.
വിപ്രോയില്‍ പക്ഷേ പ്രേംജിയുടെ വേതനം 53 ശതമാനം കുറഞ്ഞ് 4.78 കോടിയായപ്പോള്‍, മധ്യനിരയുടെ വേതനം 9.5 ശതമാനം വര്‍ധിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക