തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗം തൊഴിലാളികള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പെന്‍ഷന്‍കാര്‍ക്കു നല്‍കാനുള്ള കുടിശിക സെപ്റ്റംബറോടെ കൊടുത്തുതീര്‍ക്കാമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു തൊഴിലാളികള്‍ സമരത്തില്‍ നിന്നു പിന്‍മാറിയത്. | |