ന്യൂഡല്‍ഹി: മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍
വ്യാപം നിയനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍
മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്.
രമാകാന്തിനെ ടിക്കാംഗഡ്ഡിലെ പൊലീസ് ടൂറിസ്റ്റ് ഒൗട്ട്പോസ്റ്റില്‍ സീലിങ്
ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വ്യാപം വഴി അനധികൃത നിയമനം ലഭിച്ചുവെന്നാരോപിച്ച് കേസില്‍ നാലു മാസം
മുമ്പ് രമാകാന്തിനെ ചോദ്യം ചെയ്തിരുന്നു. വ്യാപം അഴിമതിയുമായി
ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന നാലാമത്തെ മരണമാണിത്.
അതേസമയം, ഇയാളുടെ മരണത്തിന് കേസുമായി ബന്ധമില്ളെന്നും മദ്യപാനിയായ പാണ്ഡെ കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.