America

വേദസാഹിത്യവും, വേദസാഹിത്യത്തെ പ്രതിരോധിക്കുന്ന ആധുനിക സാഹിത്യപ്രവണതയും, സാഹിത്യധര്‍മ്മവും (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍

Published

on

(ഡാളസ്സില്‍ നടന്ന ഹിന്ദുകണ്‍വെന്‍ഷനില്‍ (2015) അവതരിപ്പിച്ചത്)

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ് സാധരണ സാഹിത്യമെന്നും എന്താണ് വേദസാഹിത്യമെന്നും അവയ്ക്ക് പൊതുവായി നല്‍കിയിരിക്കുന്ന നിര്‍വ്വചനം എന്തെന്നുംഎന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഭാഷയാണ് സാഹിത്യമായി മാറുന്നത്. എന്നാല്‍, ഭാഷ എപ്പോഴും സാഹിത്യമാകുന്നില്ല. മനുഷ്യരുടെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും ഭാവനയുടേയും അനുഭൂതികളുടേയും ലോകത്തേക്ക് അവരെ ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ് ഭാഷ സാഹിത്യമാകുന്നത്. വേദസാഹിത്യത്തെ  സാധരണ സാഹിത്യവുമായി  താരതമ്യപ്പെടുത്തുമ്പോള്‍ ലൗകിക ജീവിതത്തിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രായോഗിക കൗശലങ്ങളൊന്നും വേദസാഹിത്യത്തിലില്ല എന്ന് കാണാന്‍ കഴിയും.ലൗകികമായ വിചാര വികാരങ്ങളെ മനസ്സിന്റെ പിന്നാമ്പുറത്തേക്ക് തള്ളി മാറ്റി മനുഷ്യരെ ചിന്താപരമായ ഔന്നത്യത്തിലെത്തിച്ച് ആദ്ധ്യാത്മികമായ വികാരങ്ങളേയും അനുഭൂതികളേയും ഉണര്‍ത്തുന്നതാണ് വേദസാഹിത്യം. ജീവിതത്തെ ധാര്‍മ്മികതയിലേക്കും ഈശ്വരസാക്ഷാത്ക്കാരത്തിലേക്കും  നയിക്കുന്ന സനാതന ധര്‍മ്മത്തിന്റെ ഉപജ്ഞാതാക്കളായ ആത്മീയ ആചാര്യന്മാരുടെ,  ഋശ്വരന്മാരുടെ അമൃതവാണികളാണ് വേദസാഹിത്യം. കാട്ടില്‍ ആഹാരം തേടി നടന്ന ഒരു നിഷാദന്‍ പ്രേമലീലയില്‍ മതിമറന്നിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ ദാരുണ സംഭവം കണ്ടപ്പോള്‍ അവിടെ തപസ്സു ചെയ്തിരുന്ന വാല്‍മീകിയുടെ മാനസിക സംഘര്‍ഷത്തിന്‍ നിന്ന് വിരിഞ്ഞ ആദ്യകവിത 'മാ നിഷാദ......... ' മുതല്‍കടല്‍ പോലെ ആഴത്തിലും പരപ്പിലും വ്യാപ്തിയുള്ളതാണ് ആര്‍ഷ സംസ്‌ക്കാരത്തിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന വേദസാഹിത്യം.

'വിദ്' - അറിവ് എന്ന വാക്കില്‍ നിന്നാണ് വേദങ്ങള്‍ ഉണ്ടായിട്ടുള്ളത്. അറിവിലുമേറിയ അറിവാണ് വേദസാഹിത്യത്തില്‍ നിറഞ്ഞൊഴുകുന്നത്. 'അറിവിലുമേറിയറിഞ്ഞുടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു' തന്നെയാണ് എല്ലാവരിലും ആത്മപ്രകാശം പരത്തി നില്ക്കുന്നത് എന്ന് വേദങ്ങള്‍ ഉല്‍ഘോഷിക്കുന്നു. വേദസാഹിത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ട് എഴുതപ്പെട്ട വ്യാസസാഹിത്യവും ശ്രീശങ്കരസാഹിത്യവും ശ്രീനാരായണഗുരു സാഹിത്യവും മറ്റുംപ്രചരിപ്പിക്കുന്നത ് ഈ ഏകാത്മകതയാണ്. ഒരു ജനതയുടെ മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാഹിത്യകാരന്മാര്ക്കും കലാകാരന്മാര്ക്കും  തത്വചിന്തകന്മാര്ക്കും  മറ്റും സാധിച്ചിട്ടുണ്ട്. അവര്‍ എഴുതിയും പ്രസംഗിച്ചും ജനങ്ങള്‍ക്ക് അറിവ് നല്‍കിക്കൊണ്ടിരിക്കുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളിലും ഉപനിഷത്തുകളിലുമാണ് വേദസാഹിത്യം പ്രധാനമായും വ്യാപിച്ചു കിടക്കുന്നത്. ഉപനിഷത്തുകള്‍ അവസാനമായി ഉണ്ടായതുകൊണ്ട് അവയെ വേദന്തങ്ങള്‍ എന്നും പറയുന്നു. ആദ്യമായി ഉണ്ടായതും ഏറ്റവും നീളം കൂടിയതുമായ ഋഗ്വേവദത്തി ല്‍ ദേവതകളെ പ്രീതിപ്പെടുത്താനുള്ള കീര്‍ത്തനങ്ങളാണ് കൂടുതലും. ലോകോല്‍പ്പത്തിയെപ്പറ്റി കാവ്യാത്മകവും, ഐതിഹാസ്യപരവുമായ നിരവധി വിവരണങ്ങള്‍ ഈ വേദത്തിലുണ്ട്.മനുഷ്യര്‍ ഒരുമിച്ച് ഒരു സമൂഹ ജീവിതം തുടങ്ങിയപ്പോള്‍ അവര്‍ പ്ര കൃതിശക്തികളെ ഭയപ്പെട്ടു കാണും. പ്രളയം, കൊടുങ്കാറ്റ്, അസുഖങ്ങള്‍, ഇരുട്ട്, ഇടിമിന്നല്‍, എല്ലാം ഏതോ ദേവതകള്‍
ഉണ്ടാക്കുന്നതാണെന്ന വിശ്വാസത്തില്‍ ആ ദേവതകളുടെ പ്രീതിക്കായി അവര്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളും, യാഗങ്ങളും കഴിക്കുകയുണ്ടായി. ഋഗ്വേദം പത്തു ഭാഗങ്ങളായി (മണ്ഡലങ്ങളായി) തിരിച്ചിരിക്കുന്നു.ഇതില്‍ പത്താമത്തെ മണ്ഡലത്തില്‍ ഇന്നത്തെ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നു അറിയപ്പെടുന്ന ജാതി വ്യവസ്ഥയെപ്പറ്റി പറയുന്നുണ്ട്. മതപരമായ ചിന്തകളെക്കുറിച്ച് ഇന്ന് ലോകത്തിലുള്ള എല്ലാ സാഹിത്യത്തേക്കാളും വേദസാഹിത്യത്തിന്  പുരാതനതയുണ്ട്.

ദൈവീകമായ സത്യങ്ങള്‍, ദൈവ മനസ്സ് എന്നിവയുടെ ഒരു വെളിപ്പാടായി ഇതിനെ കാണാം.ദേവന്മാരുടേയും ദേവിമാരുടേയും വര്‍ണ്ണന, പൂജാവിധികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വേദത്തിലാണു പ്രജാപതി സ്വയം യാഗമായി തീരുകയും അതിലൂടെ ഈ ലോകം  സൃഷ്ടിക്കുകയും ചെയ്തതെന്ന് പറയുന്നത്.തന്മൂലം എല്ലാവരും നാലു വര്‍ണ്ണങ്ങളില്‍ ഒന്നില്‍ ഉള്‍പ്പെട്ടവരാണെന്നു വിശ്വസിച്ച് വരുന്നു. പ്രജാപതി എന്നാല്‍ സൃഷ്ടിയുടെ അധിപന്‍ എന്നര്‍ത്ഥം. ഋഗ്വേദ മന്ത്രങ്ങള്‍ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി ദേവതകളെ പ്രസാദിപ്പിക്കാനുള്ളതായിരുന്നു. മന്ത്രോച്ചാരണത്തില്‍ തെറ്റ് വന്നാല്‍ ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കാതെ വരുന്നു. അത് കൊണ്ട് ഇതിന്റെ മേല്‍നോട്ടം എപ്പോഴും ബ്രാഹ്മണനില്‍ നിക്ഷിപ്തമായിരുന്നു. ഋഗ്വേദത്തിലാണു യോഗ, സുഷുമ്‌നനാഡികളുടെ പ്രവര്‍ത്തനം, ഗ്രഹങ്ങളും അവയുടെ ഭ്രമണപഥവും മറ്റും വിവരിച്ചിട്ടുള്ളത്.

വേദങ്ങളെ ശ്രുതിയെന്നും സ്മൃതിയെന്നും തിരിച്ചിട്ടുണ്ട്. ഇതില്‍ ശ്രുതി വാക്ക് സൂചിപ്പിക്കുന്നപോലെ ''കേട്ടത്'' എന്നര്‍ത്ഥമാക്കുന്നു. മുനിമാര്‍ക്ക് ദിവ്യജ്ഞാനത്തിലൂടെ ലഭിച്ചതാണ് ശ്രുതിയെന്നാണ് വിശ്വസിച്ച് വരുന്നത്. ഇങ്ങനെ കേട്ട വചനങ്ങള്‍ അവര്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്ന് കൊടുത്തു. അവര്‍ അത് ഓര്‍മ്മയില്‍ വച്ച് കൊണ്ട് അടുത്ത് തലമുറക്ക് കൈമാറി. ക്രിസ്തുവിനു മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണു ഇന്ത്യയില്‍ എഴുത്തു ആരംഭിച്ചെതെന്നു കാണുന്നു. എന്നാല്‍ അവയെല്ലാം എഴുതിയിരുന്നത് മരത്തിന്റെ തോലിലോ അല്ലെങ്കില്‍ പനയോലകളിലോ ആയിരുന്നു. ഇവക്ക് കാലത്തെ അതിജീവിക്കാന്‍ കഴിയാതെ ഇന്ത്യയിലെ കാലാവസ്ഥയില്‍ നഷ്ടപ്പെട്ട് പോയിരുന്നു. അത് കൊണ്ട് കേള്‍ക്കുന്നത് മുഴുവന്‍ ഓര്‍മ്മയില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നവര്‍ അതിനു ശ്രമിച്ചു. എഴുതാനുള്ള വിദ്യ കണ്ടുപിടിക്കാത്തത് മൂലം അമൂല്യമായ എത്രയോ വിവരങ്ങള്‍ നഷ്ടപ്പെട്ടു കാണും.

രണ്ടാമത്തെ വേദമായ യജുര്‍വേദത്തിലും ഋഗ്വേദത്തിലെപോലെ തന്നെയുള്ള സ്‌തോത്രങ്ങള്‍ ഉണ്ട്.വെളുത്ത യജുര്‍വേദമെന്നും കറുത്ത യജുര്‍വേദമെന്നും ഇതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. വെളുത്ത യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള പൂജാവിധികളും മന്ത്രങ്ങളും കറുത്ത യജുര്‍വേദത്തില്‍ വിശദീകരിച്ചിരിക്കുന്നു.അശ്വമേധം, രാജസൂയം മുതാലയ യാഗങ്ങള്‍ നടത്താന്‍ പുരോഹിതര്‍ ഈ വേദത്തെ ആശ്രയിച്ചിരുന്നു. മൂന്നാമത്തേതാണു് സാമവേദം.പൂജാ കര്‍മ്മങ്ങളില്‍ പുരോഹിതര്‍ ആലപിക്കുന്ന ഇതിലെ മിക്ക സ്‌തോത്രങ്ങളും ഋഗ്വേദത്തില്‍ നിന്നും എടുത്തവയാണു്. ഓരോ പൂജക്കും അനുയോജ്യമായ വിധത്തില്‍ സ്‌തോത്രങ്ങളെ ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മന്തോച്ചാരണങ്ങളുടെ വേദമെന്നറിയപ്പെടുന്ന അഥര്‍വ വേദത്തില്‍ മന്ത്രവാദങ്ങളെപ്പറ്റി, ക്ഷുദ്രപ്രവൃത്തികളെപ്പറ്റിയൊക്കെ പ്രതിപാദിച്ചിട്ടുണ്ട്്. എങ്ങനെ ശത്രുസംഹാരം നടത്താം, മന്ത്രങ്ങള്‍ ചൊല്ലി രോഗങ്ങള്‍ സുഖപ്പെടുത്താം, ദേവതകളെ എങ്ങനെ പ്രീതിപ്പെടുത്താം എന്നൊക്കെ ഇതില്‍ പറയുന്നതുകൊണ്ട് ഇത് മനുഷ്യരുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു വേദമായി കാണുന്നു.

വാസ്തവത്തില്‍ വേദ സാഹിത്യം അല്ലെങ്കില്‍ വേദങ്ങള്‍ നല്‍കുന്ന അറിവില്‍ നിന്നുപരിയായി മനുഷ്യര്‍ സാക്ഷാത്കരിക്കണ്ടത് പരം പൊരുളായ ശക്തിയെയാണു. ഭഗവാന്‍ കൃഷ്ണന്‍ അത്‌കൊണ്ട് ഗീതയില്‍ പറയുന്നു, മനുഷ്യന്റെ നിസ്സാര ബുദ്ധിയില്‍ വേദവചനങ്ങളെ അവന്‍ എല്ലാമായി കാണുന്നു. കാരണം അവന്റെ ഭൗതികമായ ആഗ്രഹങ്ങള്‍ അര്‍ദ്ധദേവന്മാരിലൂടെഅല്ലെങ്കില്‍ ദിവ്യപുരുഷന്മാരുടെ സഹായം കൊണ്ട് എങ്ങനെ നേടെയെടുക്കാമെന്ന് അവന്‍ വേദങ്ങളില്‍ കാണുന്നു. എന്നാല്‍ അത്തരം അര്‍ദ്ധദേവന്മാരിലൂടെ പ്രവര്‍ത്തിക്കുന്നത് എല്ലാറ്റിന്റേയും പൊരുളായ ശക്തിയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഉപനിഷിത്തുകള്‍ അവസാനമാണു എഴുതപ്പെട്ടിരിക്കുന്നത്.വേദങ്ങളിലെ പല വിജ്ഞാനങ്ങളുടേയും പരിമിതികള്‍ മനസ്സിലാക്കിയ  ഋഷികള്‍ അവയെ അവലോകനം ചെയ്ത് രൂപീകരിച്ചതാണു് ഉപനിഷത്തുകള്‍. വേദങ്ങള്‍ കൂടതെ നമ്മുടെ വേദസാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുള്ളവയാണു് ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍ മുതലായവ. ഇവയെല്ലാം തന്നെ വേദങ്ങളെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളാണു്. ആരണ്യകങ്ങള്‍ ശ്രദ്ധയോടെ പഠിക്കാത്തവര്‍ക്ക് അത് വിനയാകാനും മതി. ഇവ ആരണ്യത്തിന്റെ പ്രശാന്തതയില്‍ ഏകാഗ്രതയോടെ പഠിക്കേണ്ടവയാണു്.

ഉപനിഷത്തുകള്‍ വേദങ്ങളുടെ ഒരു സംഗ്രഹമാണ്. അവയില്‍ വേദങ്ങളെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. വേദങ്ങളെ ആസ്പദമാക്കി മുനിമാര്‍ ഈ ലോകം പഠിക്കയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍ അവര്‍ ഉപനിഷിത്തുകളില്‍ വിവരിച്ചു. ഏകദേശം 108 ഉപനിഷത്തുകള്‍ ഉള്ളതില്‍ പത്ത് എണ്ണമാണു പ്രധാനമായിട്ടുള്ളത്. ദൈവീകമായ  ഒരു നിഗൂഡ ജ്ഞാനത്തിന്റെ ഉറവിടമാണു് ഉപനിഷത്ത്.ഓരോ വേദങ്ങള്‍ക്കും ഓരോ ഉപനിഷത്ത് വീതമുണ്ടായിഎന്ന് കാണാവുന്നതാണു്.ഉപനിഷത്തിനെ വേദങ്ങളുടെ ജ്ഞാനകാണ്ഡം എന്ന് വിളിക്കുന്നു.

ഏക ദൈവത്തെക്കുറിച്ച് ഹിന്ദു മതം പറയുന്നു എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സത്യം ഒന്നേയുള്ളു അത് പലവഴിക്കും വരുന്നു എന്ന് ഋഗ്വേദത്തില്‍ വളരെ വ്യക്തമായി പറയുന്നു.   വേദങ്ങളും, ഉപനിഷത്തുകളും പലപ്പോഴും ബ്രാഹ്മണരുടെ അല്ലെങ്കില്‍ പുരോഹിതരുടെ കയ്യിലായിരുന്നതുകൊണ്ട് വേദസാഹിത്യവും അത് നല്‍കുന്ന ഉല്‍കൃഷ്ഠ പാഠങ്ങളും സാധാരണ ജനങ്ങളില്‍ നിന്നും മറഞ്ഞ് കിടന്നു. പലരും പല വ്യാഖ്യാനങ്ങളും ഉണ്ടാക്കി.അങ്ങനെയാണു വേദസാഹിത്യത്തെ നിഷേധിച്ചുകൊണ്ട് ശീബുദ്ധന്‍ ഒരു മതവുമായി വന്നത്.ഇന്ത്യയില്‍ പിന്നെ ധാരാളം മതങ്ങള്‍ ഉണ്ടായി. വിദേശ മതങ്ങളും പുരാണേതിഹാസങ്ങളേയും വേദങ്ങളേയുംചോദ്യം ചെയ് തുകൊണ്ട് മുന്നോട്ട് വന്നു.ജാതിയുടെ പേരില്‍ തിരിഞ്ഞ ഇന്ത്യയിലെ ഹിന്ദുക്കളിലും  സ്പര്‍ദ്ധയും, വിവേചനവും ഉണ്ടായപ്പോള്‍ ജനം മതം മാറുന്നതില്‍ താല്പര്യംകാണിച്ചു.എന്താണ് വേദങ്ങള്‍,  എന്താണ് ഉപനിഷത്തുകള്‍ അല്ലെങ്കില്‍ മൊത്തത്തില്‍ എന്താണ് ഹിന്ദുമതം എന്നു പലരും തിരിച്ചറിഞ്ഞില്ല.ഇതേപോലെ ചര്‍ച്ചകളും, മറ്റും നടത്തി ജനങ്ങളിലേക്ക് അറിവ് പകരുക എന്നതായിരിക്കണം ഏതൊരു ഹിന്ദു സംഘടനയുടേയും ലക്ഷ്യം. വേദസാഹിത്യത്തെക്കുറിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിയില്ല.

എങ്കിലും ചുരുക്കമായി ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. ആദിശങ്കരന്‍ അദ്ദേഹത്തിന്റെ അദൈ്വത സിദ്ധാന്തവുമായി വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ ബുദ്ധമതം പ്രചരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം അനേകം വ്യാഖ്യാനങ്ങള്‍ക്കും അവസരമുണ്ടാക്കി. ഹിന്ദു മതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പണ്ഡിതന്മാര്‍ ശേഖരിക്കയും പഠിക്കുകയും എഴുതുകയുംചെയ്തു.ആത്മസാക്ഷാത്കാരമാണു ജീവന്മുക്തി. അതായത്ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വം.മോക്ഷ സാക്ഷാത്കാരത്തിനു യോഗ സഹായകമാകുമെന്ന് ആദിശങ്കരന്‍ പറഞ്ഞിട്ടുണ്ട്. യോഗിവര്യന്മാരും, മുനിമാരുമെല്ലാം വളരെയധികം വിവരങ്ങള്‍ പറഞ്ഞ് വച്ചിരിക്കുന്നത്തന്നെ സമുദ്രം പോലെ അപാരമാണു്. ഉപനിഷദ് സാരസര്‍വ്വസ്വമായഭഗവത്ഗീത നിത്യവും വായിക്കുന്ന ഒരാള്‍ക്ക് കൂടുതല്‍ അറിയാനുംപഠിക്കാനുമുള്ള പ്രചോദനമുണ്ടാകും.

വേദസാഹിത്യം പിന്നീടും പല വിദ്വാന്മാരുടേയും ചിന്തക്ക് വിധേയമാകുകയും അവരില്‍ നിന്നും ഇപ്പോഴും നല്ല നല്ല വ്യാഖ്യാനങ്ങളും പഠനങ്ങളും നമ്മള്‍ക്ക് ലഭിക്കയും ചെയ്യുന്നു. ഇതെല്ലാം അറിയുകയും മനസ്സില്ലക്കുകയും ചെയ്യുക എന്നതാണു ഹിന്ദു ആചാരക്രമങ്ങളേയും, തത്വങ്ങളേയും ആക്ഷേപിക്കുന്നവര്‍ക്ക് നല്‍കേണ്ട മറുപടി.  ഉചിതമായ മറുപടി നല്‍കാനുള്ള ശക്തിയാര്‍ജ്ജിക്കുമ്പോള്‍ സാഹിത്യത്തെപ്രതിരോധിക്കുന്ന ധാര്‍മ്മികതയില്ലാത്ത വേദസാഹിത്യത്തിന്റെനിരര്‍ത്ഥകതയും  അപ്രസക്തിയും പ്രതിരോധ നിരകള്‍ക്ക്തന്നെ സ്വയം ബോധ്യമാകും. വേദസാഹിത്യത്തെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പല മാധ്യമങ്ങളിലും ഹിന്ദുമതതത്ത്വവിരോധ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.  ഉപനിഷത്തുകളുടെ മഹത്വത്തെ കുറിച്ച് ആരെങ്കിലും എഴുതിയാല്‍ നിങ്ങള്‍ക്ക് ഉപനിഷത്തുകളെ പറ്റി എഴുതാനുള്ള യോഗ്യതയുണ്ടോ എന്ന് അപഹസിച്ച് ആ എഴുത്തുകാരനെ തരം താഴ്ത്തുന്ന പ്രവണതയുമുണ്ട്. ധാര്‍മ്മികതയില്ലാത്ത ഇത്തരം സാഹിത്യത്തിലൂടെ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളോട്പ്രതികരിക്കാന്‍ ആരും തയ്യാറല്ല. പ്രതികരിക്കുന്നതുകൊണ്ട് താന്‍ ഒരു ഹിന്ദു തീവൃവാദിയായോ യാഥാസ്ഥികനായോ മുദ്രകുത്തപ്പെടുമോ, സമൂഹത്തിലുള്ള തന്റെ മാന്യത നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ആശങ്കയായിരിക്കാംപലരുടേയും മൗനത്തിന് കാരണം. പ്രതികരണശേഷി നഷ്ടപ്പെടുന്നത് ഒരു ബലഹീനതയാണ്, സത്യത്തിനു നേരെയുള്ള മുഖം തിരിക്കലാണ്.വേദസാഹിത്യത്തെ പ്രധിരോധിക്കുന്ന ചില ധാര്‍മ്മികതയില്ലാത്ത ഉദാഹരണങ്ങളിലേക്ക് കടക്കാം.

വേദസാഹിത്യത്തിന്റെ പാര്‍ശ്വവര്‍ത്തികളാണ് പുരാണേതിഹാസങ്ങള്‍. വേദതത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്കവണ്ണം ലളിതമായി അവയില്‍ അവതരിപ്പിച്ചിരിക്കുന്നു. മഹാഭാരതവും രാമായണവും ഭാഗവതവും മറ്റും അതിന് ഉത്തമ ഉദാഹരണളാണ്്. സാഹിത്യത്തിന്റെ മാനദണ്ഡം വെച്ചു നോക്കുമ്പോള്‍ ഒരു ഭാവഗീതകാരന്റെ ആത്മപ്രകാശനം പ്രതിഫലിക്കുന്ന ഏഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യ രചനയാണ്. അദ്ധ്യാത്മികചിന്തയും ഭക്തിയും പ്രസരിപ്പിക്കുന്ന കാവ്യസരണിയിലൂടെ എഴുത്തച്ഛന്‍ മലയാളകവിതയുടെ ഗരിമ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.സുന്ദരമായ ഉപമകളിലൂടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും മനോഹരമായ വര്‍ണ്ണനകളും നാടകീയമായ കഥാപത്രാവതരണവും തത്വവിചാരങ്ങളും അദ്ധ്യാത്മരാമായണത്തെ ഒരു സാഹിത്യകൃതിയുടെ സ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നു.

സുന്ദരകാണ്ഡം കോളേജ് ക്ലാസ്സുകളില്‍ പാഠ്യവിഷയമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു കാവ്യമെഴുതിയ എഴുത്തച്ഛന്‍ ഒരു കവിയല്ലെന്നും എഴുത്തച്ഛന്റെ കൃതികളില്‍ ബ്രാഹ്മണരെ പുകഴ്ത്തുന്നതല്ലാതെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഒന്നുമില്ല എന്ന് അധിക്ഷേപിച്ചുകൊണ്ട്്  എഴുതുന്നത് വേദസാഹിത്യത്തെ പ്രതിരോധിക്കുന്ന ധാര്‍മ്മികതയില്ലാത്തസാഹിത്യമാണ്.  ഈ പ്രതിരോധം ഞാന്‍ കേട്ടത് ടെലഫോണ്‍ വഴി നടന്നഒരു അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലാണ്. നാട്ടില്‍ നിന്ന് ഒരു ശിവരാമന്‍  എഴുത്തച്ഛനേയും എഴുത്തച്ഛന്‍ സാഹിത്യത്തേയും അതായത് വേദസാഹിത്യത്തേുയും അധിക്ഷേപിച്ചു കൊണ്ട് 'എഴുത്തച്ഛന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി'എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധര്‍മ്മികതയില്ലാത്ത ശുഷ്‌ക്കസാഹിത്യം. മലയാള ഭാഷയുടെ പിതാവ് എന്ന പദവി നേടിയ എഴുത്തച്ഛന്‍ ഒരു കവിയല്ല, കപിയാണ് എന്ന് പറഞ്ഞ സാംസ്‌ക്കാരികാധഃപതനമാണ് അദ്ദേഹത്തില്‍ കാണുന്നത്. അങ്ങനെയുള്ളവര്‍ക്ക് സാഹിത്യത്തിന്റെ ധര്‍മ്മം പരിപാലിക്കാന്‍ എങ്ങനെ സാധിക്കും.കോളേജു ക്ലാസുകളില്‍ പഠിപ്പിക്കാന്‍ കേരള യൂണിവേര്‍സിറ്റി തെരഞ്ഞെടുത്ത സുന്ദരകാണ്ഡം സാഹിത്യ മൂല്യമില്ലാത്തതാണ് എന്ന് പറയുന്നത് അടിസ്ഥാനരഹിതമായവെറും ആരോപണം മാത്രമല്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പ്രതികരണങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹം ചൂളിപ്പോയി.

വിമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രന്ഥമാണ് ഭഗവദ്ഗീത. ഗീതയെ വിമര്‍ശനാത്മകമായി വീക്ഷിച്ചുകൊണ്ട് ഒരു രാമചന്ദ്രന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഗീതാവ്യാഖ്യാനങ്ങള്‍ പാളിപ്പോയി എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പുതിയ വ്യഖ്യാനങ്ങള്‍ നല്കുന്നു.ഓരോ ശ്ലോകവും അദ്ദേഹത്തിന്റെ ഭാവനയുടെ പരിധിയില്‍ ഒതുക്കിനിര്‍ത്തി വ്യാഖ്യാനിച്ചപ്പോള്‍ അതില്‍ വേദസാഹിത്യത്തോടുള്ള പ്രതിരോധത്തിന്റെ നിറം കലര്ന്നു.ധാര്‍മ്മികതയില്ലാത്ത സാഹിത്യമായി. ഉദാഹരണത്തിനായി ഗീതാ മൂന്നാം അദ്ധ്യായം മുപ്പത്തഞ്ചാമത്തെ ശ്ലോകം അദ്ദേഹം വ്യാഖ്യാനിക്കുന്നത് നോക്കാം.

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത് സ്വനുഷ്ഠിതാത്
സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ

പരധര്‍മ്മം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതിനേക്കാള്‍ കാര്യക്ഷമതയോടെ സ്വധര്‍മ്മം നിര്‍വ്വഹിച്ച് വിജയം കൈവരിക്കുന്നതാണുത്തമം എന്ന് വളരെ ലളിതമായി അര്‍ത്ഥം പറയാവുന്ന ഒരു ശ്ലോകമാണിത്. ഒരു നേഴ്‌സ് ഡോക്ടറുടെ ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ആപത്തിനെ പറ്റി പറയേണ്ടതില്ലല്ലോ. അനുയോജ്യമായ ഉന്നത വിദ്യാഭ്യാസത്തിലൂടെനേഴ്‌സിന് ഡോക്ടറുടെ ജോലി ചെയ്യാനുള്ള യോഗ്യത നേടാവുന്നതാണ്.ഹൈന്ദവ വിശ്വാസമനുസരിച്ച് നൂറു നൂറു വാസനകളുമായാണ് മനുഷ്യര്‍ ജന്മമെടുക്കുന്നത്. അവയെല്ലാം പൂര്‍വ്വജന്മത്തിലെ അനുസ്മരണങ്ങളായിരിക്കും. ആ വാസനകള്‍ വ്യക്തികളുടെ ഗുണങ്ങളെ ബാധിക്കുന്നു. അതുകൊണ്ടാണ് സത്വഗുണം, രജോഗുണം, തമോഗുണം, ഇവയില്‍ ഏതെങ്കിലും ഒന്ന് മനുഷ്യരില്‍ പ്രബലമായിക്കാണുന്നത്. അതിനനുസൃതമായിരിക്കും അവരുടെ ധര്‍മ്മവും. ഈ ഗുണങ്ങള്‍ക്ക് മാറ്റം വന്ന് തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലേക്കും രജോഗുണത്തില്‍ നിന്ന് സത്വഗുണത്തിലേക്കും ഉയര്‍ന്നു പോകുന്ന സാഹചര്യമുണ്ടാകാം. ഒരു ഈ മാറ്റം മറിച്ചും സംഭവിക്കാം.ഈ മാറ്റത്തിനനുസരിച്ച് അവരുടെ ധര്‍മ്മത്തിനും മാറ്റം വരുന്നു. ഈ സാമാന്യ തത്ത്വം മനസ്സിലാക്കാതെയാണ് രാമചന്ദ്രന്‍ ഈ ശ്ലോകം വ്യാഖ്യാനിച്ചിരിക്കുന്നത്. തോട്ടിയുടെ മകന്‍ തോട്ടി വേല തന്നെ ചെയ്യണം മറ്റൊരു ജോലിയും ചെയ്യാന്‍ പാടില്ല എന്ന് ഗീത നിഷ്‌ക്കര്‍ഷിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ജാതിശ്രേണിയിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ഉണര്‍ത്തിവിട്ട് ഹിന്ദു മതത്തോട്് അവരില്‍ വിദ്വേഷം ജനിപ്പിക്കനാണ് അദ്ദേഹം ശ്രമിക്കുന്നത്.സ്വന്തം ധര്‍മ്മം അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടെ ചെയ്യുന്നതാണ് മറ്റുള്ളവരുടെ ധര്‍മ്മം ചെയ്യാന്‍ ശ്രമിച്ച് അതില്‍ പൂര്‍ണ്ണത നേടാതിരിക്കുന്നത് എന്ന ഈ ശ്ലോകത്തിന്റെ അര്‍ത്ഥം ജാതിയുടെ പേരു പറഞ്ഞ്വളച്ചൊടിച്ച് അദ്ദേഹം ഭഗവാന്‍ കൃഷ്ണനേയും  ഗീതക്ക് വ്യാഖ്യാനമെഴുതിയവരേയും അധിക്ഷേപിച്ചിരിക്കുന്നതായി കാണുന്നു. പുസ്തകത്തില്‍ഇതു പോലെ വേദസാഹിത്യത്തെ പ്രധിരോധിക്കുന്ന പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വേദസാഹിത്യത്തിന്റെ പവിത്രതയും മൗലികത്വവും നിലനിര്‍ത്താന്‍ ഇങ്ങനെയുള്ള സാഹിത്യപ്രവണതയെ ചെറുത്ത് തോല്പിക്കേണ്ടത് അനിവാര്യമാണ്.

വേദസാഹിത്യം വിഭാവന ചെയ്യുന്ന ജാതിമതഭേദചിന്തകളില്ലാത്ത സമത്വസുന്ദരമായ ഒരു സാമുഹ്യ വ്യവസ്ഥിതിക്ക്  വിപരീതമായ സാഹചര്യങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്ന ആധുനിക മനസ്സുകളുണ്ടാകും. അവരില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനാത്മകമായി ചിന്തിക്കുന്നു.ഡോ. എ. കെ. ബി. പിള്ള  Hinduism A Manufesto  & guide എന്ന ലഘുലേഖ തയ്യാറാക്കിയിട്ടുണ്ട്. ഹിന്ദുമതം അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കുന്ന അദ്ദേഹം ഈ ലഘുലേഖയിലൂടെ ലക്ഷ്യമാക്കുന്നത് ഹിന്ദുമതത്തിന്റെ പുനര്‍വികാസവും പോഷണവുമാണ്. ആധുനിക മനസ്സുകളുടെ വേദനയില്‍നിന്ന് ഉടലെടുക്കുന്ന വിമര്‍ശനം വേദസാഹിത്യത്തോടുള്ള പ്രതിരോധമല്ല, അതിന്റെ ആത്മാര്‍ത്ഥതയില്ലാത്ത പ്രയോക്താക്കളോടുള്ള അമര്‍ഷമാണ്. ഋഗ്വേവേദത്തില്‍ ചാതുര്‍ വര്‍ണ്ണ്യത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ഗീതയിലുമുണ്ട് ആ പരാമര്‍ശം. ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ എന്ന ഗീതാശ്ലോകം വളരെ പ്രസിദ്ധമാണ്. വേദമനസ്സുകള്‍ ആഗ്രഹിച്ചത് സമൂഹത്തിന്റെ നിലനില്പിനായി സ്‌നേഹ-സുഹൃദ-സാഹോദര്യത്തോടെ, സമാനചിന്തയോടെ നാലു വിഭാഗങ്ങളും പ്രവര്‍ത്തിക്കണമെന്നാണ്. എന്നാല്‍ കാലം മാറിയതനുസരിച്ച് അവയുടെ അവതരണത്തിലും  പ്രയോഗത്തിലുംകലര്‍പ്പു കലര്‍ന്നപ്പോള്‍ ആധുനിക മനസ്സുകള്‍ അതിനെ വിമര്‍ശനാത്മകമായി വീക്ഷിക്കാന്‍ തുടങ്ങി. ഗുരു നിത്യ ചൈതന്യ യതിയുടെ ഉപനിഷദ് വ്യാഖ്യാനവും ഗീതാ വ്യാഖ്യാനവും വായിക്കുമ്പോള്‍ പല ഭാഗങ്ങളിലും ശങ്കരാചര്യരെ ചോദ്യം ചെയ്യുന്നതായി കാണാം. അങ്ങനെയുള്ള പ്രതിരോധം വേദസാഹിത്യത്തിനോടല്ല, അവയുടെ ആത്മാര്‍ത്ഥതയില്ലാത്ത കപടബുദ്ധികളായപ്രയോക്താക്കളോടാണ്. വേദമനസ്സുകള്‍ വിഭാവന ചെയ്ത സാമൂഹ്യ വ്യവസ്ഥിതി, ഭാരതം ഒരു കാലത്ത് സമസ്തജീവരാശികളോടും വെച്ചു പുലര്‍ത്തിയിരുന്ന സമഭാവന പിന്നീ ട്  നഷ്ടപ്പെടാന്‍ കാരണം ഈ പ്രയോക്തക്കളാണ്. വേദസാഹിത്യത്തെ അതിന്റെ എല്ലാ പ്രൗഢിയോടും ശോഭയോടും അന്തസ്സോടും മൗലികതയോടും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.അതിനു വേണ്ടത് വസ്തുതകളുടെ നേരെ മനഃപൂര്‍വ്വം കാണ്ണടക്കാതെ,തെറ്റുകള്‍ തിരുത്തലും വേദസാഹിത്യത്തിന്റെ ആത്മാര്‍ത്ഥതയില്ലാത്ത പ്രയോക്താക്കളുടെ ആത്മാവിന്റെ ഉദ്ധാരണവുമാണ്. ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണമെന്ന് ഗീതയില്‍ പറഞ്ഞിട്ടുണ്ട്.

ഉദ്ധരേദാത്മനാത്മാനം നാത്മാനമവസദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരത്മനഃ

നമുക്കു മാത്രമേ നമ്മേ ഉദ്ധരിക്കാനും നമ്മുടെ ആത്മാവിനെ കറകളഞ്ഞ് പ്രകാശമാനമാക്കാനും സാധിക്കുകയുള്ളൂ.

ഭഗവാന്‍ കൃഷ്ണന്‍ ലൗകികചിന്തയില്‍ ആണ്ടു പോയഅര്‍ജ്ജുനന്റെമനസ്സിനെഉദ്ധരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശംനല്കുന്നു. 'നീ നിന്നെത്തന്നെ ഉദ്ധരിക്കൂ' എന്ന കൃഷ്ണന്റെ വാക്കുകള്‍അര്‍ജ്ജുനില്‍ മാനസിക പരിണാമമുണ്ടാക്കുകയും അര്‍ജ്ജുനന്‍ കര്‍മ്മോന്മുഖനാവുകയുംചെയ്യുന്നു.അര്‍ജ്ജുനന്‍ കൃഷ്ണന്‍ പറഞ്ഞതനുസരിച്ച് യാന്ത്രികമായി പ്രവര്‍ത്തിക്കുകയല്ല ചെയ്തത്. കൃഷ്ണാര്‍ജ്ജുന സംവാദത്തിന്റെ അനന്തരഫലമായി അര്‍ജ്ജുജനന്‍ യോഗാത്മക ബുദ്ധിയിലേക്ക് ഉയര്‍ന്നതിനു ശേഷമാണ് സ്വധര്‍മ്മം ലക്ഷ്യബോധത്തോടെ നിര്‍വ്വഹിക്കുന്നത്. കൃഷ്ണന്‍ അര്‍ജ്ജനന്റെ ആത്മോദ്ധാരണത്തിലൂടെധര്‍മ്മം പുനഃസ്ഥാപിച്ചതു പോലെ വേദസാഹിത്യത്തിന്റെ ഗതി മാറ്റിവിട്ടു കൊണ്ടിരിക്കുന്നവരുടെ ആത്മോദ്ധാരണം അനിവാര്യമാണ്.  അതിന് ചിലപ്പോള്‍ മറ്റൊരു അവതാരം തന്നെവേണ്ടി വന്നേക്കും.

Facebook Comments

Comments

1. നാരദർ

2015-07-15 12:01:13

ഒരു പക്ഷെ അതുകൊണ്ട്ടയിരിക്കും ഇവിടുത്തെ ഒരു എഴുത്തുകാരി അമേരിക്കൻ എഴുത്തുകാരെ വിനയപൂർവ്വം 'കൊഞാണ്ടാന്മാർ' എന്ന് വിളിച്ചത്

2. വിദ്യാധരൻ

2015-07-15 11:27:56

വേദം ജ്ഞാനം ആണെന്ന് പറയുന്നു ജ്ഞാനിയുടെ ഒരു ലക്ഷണം വിനയം ആണെന്നുമാണ് വെപ്പ്. വിനയം എന്ന് പറയുന്നത്, തന്റെ അറിവ് പൂർണ്ണമല്ലയെന്നും താൻ സംസാരിക്കുന്ന വ്യക്തി ജ്ഞാനത്തിൽ അപൂർണ്ണനാണെന്നും അറിയാവുന്നതുകൊണ്ട്‌ ഒരു എട്ടുമുട്ടലിനെക്കാൾ വളരെ സൗഹൃദപൂർവ്വമായ ഒരു സംഭാഷണം ആയിരിക്കും നല്ലെതെന്ന തിരിച്ചറിവോടെ സംസാരിക്കുന്നതെനെയാണ്.(ഇതാണ് എന്റെ നിർവചനം . ഒരു പക്ഷേ ഇതിനു മറ്റൊരു നിർവചനൊം ഉണ്ടാകാം). സംശയത്തിന്റെ ചോദ്യം തന്നെ ഇതിനു നല്ല ഒരു ഉദാഹരണമാണ്. 'അമേരിക്കയിലെ എഴുത്തുകാർ തീർത്തും അന്ജരാണോ?"  അതായത് നിങ്ങളുടെ അറിവ് അക്കാര്യത്തിൽ അപൂർണ്ണംമായതുകൊണ്ടാല്ലേ അങ്ങനെ ചോദിച്ചത്.  ഞാൻ അങ്ങനെ എഴുതാൻ കാരാണം, എന്റ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇവിടുത്തെ എഴുത്തുകാരോട്, വായനക്കാർക്ക് തെറ്റാണെന്നു തോന്നുന്ന ഒരു കാര്യം അതിന്റ രചയിതാവിനോട്‌ ചോദിച്ചാൽ, അവരുടെ മൂക്കത്ത് കോപം കത്തി കേറും.  പിന്നെ അവർ ചോദ്യം ചെയ്യതവനെ ഒതുക്കാൻ വേണ്ടി തറ എഴുത്തുകൾ എഴുതി വിടാൻ തുടങ്ങും.  സൗഹൃദപരമായ ഒരു സംഭാഷണത്തിനു അവർ തയാറല്ല. കാരണം അത്തരക്കാർ മിക്കവരും അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുക്കാർ എന്നുള്ളതാണ് ( അതിനു മാനദണ്ഡമായി ഒരു പക്ഷെ അവർ ഉപയോഗിക്കുന്നത് അവരുടെ അലമാരകളിൽ ഇരിക്കുന്ന അവാർഡുകളും, നാട്ടിലെ എഴുത്തുകാരുടെ അംഗികാര പത്രങ്ങളുമായിരിക്കാം).  പുരാതന കാലം തുടങ്ങി എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒന്നാണ് വിനയം ജ്ഞാനത്തിൽ നിന്നും അഹങ്കാരം അജ്ഞാനത്തിൽ നിന്നും ഉടലെടുക്കുന്നതെന്ന കാര്യം.  കുമാരനാശാൻ എന്ന കവിയെ പഠിച്ചാൽ (ഇദ്ദേഹം ഒരു വേദപണ്ഡിതനുംകൂടിയായിരുന്നു) അദ്ദേഹത്തിൻറെ പല കവിതകളിലും വിനയം നിഴലിച്ചു നില്ക്കുന്നത് കാണാം.

"നെഞ്ചാളും വിനയമൊടെന്നല്ല പൗരഷത്താൽ

നിന്ചാര് ദ്യുദികാണ്മതില്ലൊരാളും "

"നാമിങ്ങറിയവതല്പം എല്ലാം

ഓമനേ ദേവ സങ്കല്പം "

എന്ന കവിതകളിലൊകെ വളരെ സ്പ്ഷട്മായി വിനയം തെളിഞ്ഞു നില്ക്കുന്നു.  അമേരിക്കയിലെ എഴുത്തുകാർ പൂർണ്ണമായി അജ്ഞരാണ് എന്ന് പറയാൻ ഞാൻ തയാറല്ല, പക്ഷേ ഇവിടുത്തെ സംഘടനകൾ നല്കിയ അവാർഡുകളും, നാട്ടിൽനിന്ന് കിട്ടിയ ചില അംഗീകാര പത്രങ്ങളുമായി കൊമ്പു കുലുക്കി വരുന്നവന്മാരെ ശ്രദ്ധിക്കണം

3. Anthappan

2015-07-15 10:38:05

The Vedas and the interpretation of Vedas were for upper class people just like the Pharisees interpreted Tora to benefit the priests and their family.  The fall out of all this wrong interpretation was the birth of casts system (later it became SchCast) in all religion.  It is amazing that in twenty first century 99% of the people follow these nonsense without questioning the genuinely of the religion and its teaching.   Negligibly a small percentage of people tap into the full potential of their brain.     If a Veda or literature associated with can’t liberate the oppressed mind of the slaves then what is the use of it?  If writers cannot write article, poems, novels, or short stories to take humanity to different level where they can find a common ground then what is the use of creating such worthless literature?   American writers need to break the shell of this scrolls and Vedass and bring out the truth to the public rather than using it for demonstrating their knowledge in it.  <o:p></o:p>

4. സംശയം

2015-07-15 09:12:03

അമേരിക്കയിലെ എഴുത്തുകാർ തീർത്തും അന്ജാരാണോ വിദ്യാധരാ?

5. Indian

2015-07-15 09:05:26

If the lower caste people herad Veda, molden lead was pored in to his ear. Vasudev must be speaking about the upper castes' Veda, not of ordinary people.

6. JEJI

2015-07-15 08:50:27

വേദങ്ങൾ എഴുതിയ മുനിമാർ പാടി വാഴ്വേ മായം ..... ശ്രീ വാസുദേവ് വേദങ്ങളെ കുറിച്ച് വളരെ ലഖുവായി മനസ്സിലാകതക്ക രീതിയിൽ എഴുതിയിരിക്കുന്നു. വളരെ നന്ദി

7. John Varghese

2015-07-15 06:15:16

സാഹിത്യം എന്നത് ഒരു തുടർക്കഥപോലെയാണ്. ഒരു കാലഘട്ടം മറ്റൊരു കാലഘട്ടാത്തോട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിദ്യാധരൻ പറഞ്ഞതുപോലെ,  ചിലരുടെ എഴുത്ത് കണ്ടാൽതോന്നും അവരു ആദ്യമായി കണ്ടുപ്പിടിച്ചതാണ് സാഹിത്യം എന്നത്.  ഇയാൾ എന്റെ തന്ത അല്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതുപോലെ.  ഇത്തരം പ്രവണത അമേരിക്കൻ സാഹിത്യകാരന്മാരുടെ ഇടയിൽ പ്രബലമാണ്.  അതുകൊണ്ട് എനിക്കും മനസിലാകുന്നില്ല ആധുനിക സാഹിത്യം എങ്ങനെ വേദ സാഹിത്യത്തെ പ്രതിരോധിക്കുമെന്ന്. 'പഴയതായതുകൊണ്ട്  നാന്നാകണം എന്നില്ല പക്ഷേ പുതിയത് നിന്ദ്യവും അല്ല 'എന്ന വാദം നല്ലത് തന്നെ. പക്ഷേ ഇന്നത്തെ പോക്ക് കണ്ടാൽ തോന്നും പുതിയതി കഴിഞ്ഞ് ഒന്നും ഇല്ല എന്ന്.  വായനക്കാരൻ പറഞ്ഞതുപോലെ നല്ലത് തിരെഞെടുക്കുക. പക്ഷേ എല്ലാ പുതിയതും പഴയതിൽ നിന്ന് രൂപാന്തരപ്പെട്ടു വരുന്നതാണ് എന്ന് മറക്കാതിരിക്കുക.

8. വിദ്യാധരൻ

2015-07-14 18:11:21

ആധുനിക സാഹിത്യപ്രവണതകൾക്ക് വേദസാഹിത്യത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്ന പക്ഷക്കരാനാണ് ഞാൻ. കാരണം ആധുനിക സാത്യത്തിനു വേദസാഹിത്യവുമായി കുലബന്ധമില്ലന്നത് തന്നെ.  ആശയപരമായും ഭാഷാപരവുമായി ആധുനിക സാഹിത്യം ദുർബലമാണ് കാരണം അത് അന്ജതയിൽ നിന്ന് ഉടെലെടുക്കുന്ന അഹങ്കാരത്തിൽ അധിഷ്ടിതമാണ്. ഇക്കാരണത്താൽ ആധുനിക സാഹിത്യത്തിനു വേദസാഹിത്യത്തെ കാത്തു സംരക്ഷിക്കാനാവില്ല അല്ലെങ്കിൽ പ്രതിരോധിക്കാനാവില്ല.  വേദമെന്ന പദത്തിന്റെ അർത്ഥംപോലെ അത് ജ്ഞാനമാണ്. പരിപക്വതവന്ന ജ്ഞാനത്തിന്റെയും കവിത്വത്തിന്റെ ഫലം വേദത്തിൽ സർവ്വത്ര കാണാം. വാത്മീകി, വ്യാസൻ, ഭാസൻ, കാളിദാസൻ മുതലായ കവികൾക്ക് മുൻപും ഉത്തമകവിതകൾ ഉണ്ടായിരുന്നുവെന്നും ആ കവിതാ സംസ്കാരമാണ് അവരിൽ പ്രതിഫലിക്കുന്നതെന്നും വായിച്ചെടുക്കാൻ ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യം ഇല്ല.  ഋഗ്വേദത്തിന് മുൻപും ആർഷ ഭൂമിയിൽ ഭൂതിമത്തായ ഒരു ഭൂതകാല സ്മസ്ക്കാരവും, വിജ്ഞാന പാരമ്പര്യവും സാഹിത്യ സരണിയും ഉണ്ടായിരിന്നിരിക്കണം. അല്ലെങ്കിൽ വേദത്തിൽ ഇത്ര പരമോന്നതമായ വിചാരശൈലിയും വിജ്ഞാനപ്രകാശവും ഭാവനാഭവ്യതയും ഉണ്ടാവാനിടയില്ല. ഋഗ്വേദത്തിന്റെ പ്രഥമാധ്യായത്തിൽ രണ്ടാം ഋക്കിൽ "പൂർവ്വേഭിര്ർഷിഭി നൂതൈരുത " (പൂർവ്വന്മാരായ ഋഷികലാലും നവീന്മാരാലും )എന്ന് പ്രസ്താപിചിട്ടുള്ളത് വേദപൂർവ്വകാല സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. പക്ഷേ ആധുനിക കവിതകളിൽ ഇത്തരം സൂചനകൾ ഇല്ലാ എന്നതല്ല, വേദസംസ്ക്കാരത്തിന്റെ പിതൃത്വം എങ്ങനെ നിഷേധിക്കാം എന്നുള്ള പോംവഴി നോക്കുകയാണ് ആധുനികവും അത്യന്താധുനികവും. രസ തന്ത്ര സമവാക്ക്യങ്ങൾ പോലെ പടച്ചുവിടുന്ന കവിതകൾ കണ്ടാൽ തന്നെ അറിയാം അത് സങ്കരബന്ധത്തിലൂടെ ജനിച്ചതാണ്. ഇത്തരം കവിതകൾക്ക്  വേദസാഹിത്യത്തെ കാത്തു സംരക്ഷിക്കാനാവില്ല അല്ലെങ്കിൽ പ്രതിരോധിക്കാനാവില്ല.

ഉതത്വം സഖ്യേ സ്ഥിരപീതമാഹു-

ന്നൈർഹിന്വന്ത്യപിവാജിനേഷു

അധേന്വാചരതിമായയൈഷ

വാചാം ശുശ്രുവാ അഫലാമപുഷ്പം (8 -2-23 )

(വിദ്വൽ സദസ്സിൽ പളരിലോരാൾ മാത്രം വേദാർത്ഥവേദിയായി കാണപ്പെടുന്നു. അവനെ ആരും അനാദരിക്കുന്നില്ല (ഇന്ന് അത്തരക്കാരെ ചീത്തവിളിച്ചോടിക്കും ) എന്നാൽ വേദാർഥം അറിയാത്തവൻ മച്ചിപ്പയ്യിനെ പോറ്റുന്നപോലെയാണ്, ഫലപുഷ്പങ്ങൾ ഇല്ലാത്ത വാക്ക് ചൊല്ലിയലയുനത് )

9. വായനക്കാരൻ

2015-07-13 18:27:51

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം

ന ചാപി കാവ്യം നവമിത്യവദ്യം

സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ

മൂഢഃ പരപ്രത്യയനേയബുദ്ധിഃ

പഴയതായതു കൊണ്ടു മാത്രം എല്ലാ കാവ്യവും ശരി ആകുന്നില്ല; പുതിയതെല്ലാം നിന്ദ്യവും അല്ല. നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു; മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാന മന്ദിര കൂദാശാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

അലക്‌സാണ്ടർ ജോസഫ് അന്തരിച്ചു

ഇന്ത്യൻ വൈറസ് എന്ന വിശേഷണം; അമേരിക്കയിൽ നാം പേടിക്കേണ്ടതുണ്ടോ?

അന്ധർ ബധിരർ മൂകർ: ഒരു ജനതയെ തുറുങ്കിലടയ്ക്കുമ്പോൾ (കബനി ആർ)

ഇന്ത്യക്കാർക്കു   പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ലഭിക്കാൻ   വിഎഫ്എസ് ഗ്ലോബലിലൂടെ അപേക്ഷിക്കണം

കല മുന്‍ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അന്തരിച്ചു

ജോസ് വട്ടത്തില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ഏഷ്യന്‍, അമേരിക്കന്‍ സ്റ്റഡീസിന് പരിഗണന ലഭിച്ചേക്കും- (ഏബ്രഹാം തോമസ്)

സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

അമേരിക്കയില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മലയാളി ജെയിംസ് വര്‍ഗീസ്

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മുതല്‍ മാസ്‌ക് ഉപയോഗത്തിന് സിഡിസി നിയന്ത്രണങ്ങള്‍ മതിയെന്ന് ഗവര്‍ണര്‍

മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു

ജോ ബൈഡനും, കമലാ ഹാരിസും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു.

റെജി പൂവത്തൂര്‍ അന്തരിച്ചു

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

രഹസ്യ റിക്കോർഡിങ് കുറ്റമാക്കണം; മന്ത്രി മുടി വെട്ടണം; അറബി-ഇസ്രായേൽ പ്രശ്‍നം (അമേരിക്കൻ തരികിട-159, മെയ് 17)

ഇസ്രായേൽ -പലസ്തീൻ പ്രശ്നം അവസാനിപ്പിക്കാൻ രക്ഷാസമിതി യോഗം; സൗമ്യയെ അനുസ്മരിച്ചു

കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത്

ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -3)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഇസ്രായേല്‍-പാലസ്ത്യന്‍ സംഘര്‍ഷം ഉടനെ അവസാനിപ്പിക്കണം. യു.എന്‍. സെക്രട്ടറി ജനറല്‍

ഞായറാഴ്ച ടെക്‌സസ്സ് കോവിഡ് മരണ വിമുക്ത ദിനം

ബിജു മാത്യു കോപ്പേല്‍ സിറ്റി കൌണ്‍സില്‍ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു:

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

View More