Image

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭൂമി രജിസ്‌ട്രേഷന്‍ തകരാറിലായി

Published on 14 July, 2015
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭൂമി രജിസ്‌ട്രേഷന്‍ തകരാറിലായി

  തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഭൂമി രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലായി. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തകരാറിലായതിനാലാണു ഭൂമിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തകിടംമറിഞ്ഞത്. ഇതേത്തുടര്‍ന്നു മാനുവല്‍ രജിസ്‌ട്രേഷനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണു.

2012 മുതലുള്ള വിവരങ്ങള്‍ തകരാറിലായ ഹാര്‍ഡ് ഡിസ്‌കിലാണുള്ളത്. ഇതു പൂര്‍ണ്ണമായും നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിച്ചത്. തകരാറിലായ ഹാര്‍ഡ് ഡിസ്‌ക് ബംഗളൂരുവിലേക്ക് അയച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക