Image

83 റണ്‍സ് വിജയം; സിംബാബ്വെയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

Published on 14 July, 2015
83 റണ്‍സ് വിജയം; സിംബാബ്വെയ്‌ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

ഹരാരെ: ഇന്ത്യ-സിംബാബ്വെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു 83 റണ്‍സിന്റെ വിജയം. കേദാര്‍ ജാദവിന്റെ കന്നി ഏകദിന സെഞ്ചുറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 276 റണ്‍സിനു മറുപടിയായി 193 റണ്‍സെടുക്കാനെ സിംബാബ്വെക്കായുള്ളു. 42.2 ഓവറില്‍ സിംബാബ്വെ ടീം ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 3ഫ0ന് പരമ്പര സ്വന്തമാക്കി അജങ്ക്യരഹാനെ തന്റെ ആദ്യ ക്യാപ്റ്റന്‍സിയില്‍ മികവ് തെളിയിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും രണ്ടു വിക്കറ്റെടുത്ത മോഹിത് ശര്‍മ്മയുമാണ് സിംബാബ്വെ ബാറ്റിംഗ് നിരയെ ചുരുട്ടിക്കൂട്ടിയത്. ചാമു ചിബാബ (82) മാത്രമാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി മികച്ച കളിയാണ് ജാദവ് പുറത്തെടുത്തത്.  87പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സും പായിച്ചാണ് ജാദവ് തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക