Image

ഫാക്ടറിയില്‍ യുവതിയെ വെട്ടിയ സഹപ്രവര്‍ത്തകന്‍ വിഷം കഴിച്ചനിലയില്‍

Published on 14 July, 2015
ഫാക്ടറിയില്‍ യുവതിയെ വെട്ടിയ സഹപ്രവര്‍ത്തകന്‍ വിഷം കഴിച്ചനിലയില്‍

ഷൊര്‍ണൂര്‍: പാലക്കാട് വാടനാംകുറിശ്ശിയില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സഹപ്രവര്‍ത്തകനെ വിഷം കഴിച്ചനിലയില്‍ തെങ്ങിന്‍തോപ്പില്‍ കണ്ടെത്തി. ഷൊര്‍ണൂരിന് സമീപം പരുത്തിപ്പാറയിലെ ഹോളോ ബ്രിക്‌സ് ഫാക്ടറിയിലെ ജോലിക്കാരിയായ വിജി എന്ന വിജയയെ (38) ആണ് ഫാക്ടറിയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വിജയയെ വെട്ടിയ സഹപ്രവര്‍ത്തകന്‍ ശ്രീജിത്തിനെ (38) പിന്നീട് സമീപത്തെ തെങ്ങിന്‍തോപ്പില്‍ നിന്ന് കണ്ടെത്തി. ഉടനെ ഒറ്റപ്പാലം വള്ളുവനാട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൊര്‍ണൂര്‍ കോഴിപ്പാറ സ്വദേശിയായ വിജയയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴാണ് സംഭവമുണ്ടായത്. വിജയ ഇപ്പോള്‍ പട്ടാമ്പി സേവന ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക