Image

രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും മോദി പങ്കെടുക്കില്ലെന്ന് സൂചന

Published on 14 July, 2015
രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും മോദി പങ്കെടുക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് സൂചന. നാളെയാണ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന്. കഴിഞ്ഞ വര്‍ഷവും മോദി രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. നാളെ വൈകീട്ട് മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണുമെന്നാണ് സൂചന.

എന്നാല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എട്ടില്‍ അഞ്ചും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിനായി യോഗം മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായണ് സൂചന. 

കഴിഞ്ഞ വര്‍ഷം നടന്ന ഇഫ്താര്‍ വിരുന്നിലും മോദി ഉള്‍പ്പെടെയുള്ള നിരവധി മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മോദി മുംബൈയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക