Image

രാത്രി സമയത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകള്‍ നിര്‍ത്തണം: സര്‍ക്കാര്‍ ഉത്തരവ്

Published on 14 July, 2015
രാത്രി സമയത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകള്‍ നിര്‍ത്തണം: സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ബസുകളില്‍ വൈകിട്ട് ആറര മുതല്‍ രാവിലെ ആറ് വരെ നിലവിലുള്ള സ്‌റ്റോപ്പുകള്‍ക്കു പുറമെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാന്‍ അനുവദിക്കണമെന്നും അതിനായി വേണ്ടത്ര സമയം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. നിയസഭാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ എല്ലാ ബസിലും സ്ത്രീ പീഡനത്തിനെതിരെ പരാതിപ്പെടാനുള്ള അപേക്ഷ എല്ലാ കണ്ടക്ടര്‍മാരും കൈവശം വയ്ക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പരാതി എഴുതി വാങ്ങി അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ബസിലും ചെല്‍ഡ് ലൈന്‍, സ്ത്രീസുരക്ഷയ്ക്കായുള്ള ഹെല്‍പ് ലൈന്‍, ആര്‍ടിഒ എന്നിവരുടെ ഫോണ്‍ നമ്പര്‍, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ എന്നിവ മുന്‍പിലും പുറകിലും റജിസ്‌ട്രേഷന്‍ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക