Image

നിയമസഭയില്‍ വാക്കേറ്റം; സെല്‍വരാജ് പ്രതിപക്ഷ വനിതാ അംഗത്തെ 'എടി' എന്നുവിളിച്ചെന്ന് ആരോപണം

Published on 14 July, 2015
നിയമസഭയില്‍ വാക്കേറ്റം; സെല്‍വരാജ് പ്രതിപക്ഷ വനിതാ അംഗത്തെ 'എടി' എന്നുവിളിച്ചെന്ന് ആരോപണം


തിരുവനന്തപുരം: നിയമസഭയില്‍ ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബജറ്റ് ദിനത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള ആര്‍. സെല്‍വരാജിന്റെ പരാമര്‍ശത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. ഒരു വനിത അംഗത്തെ സെല്‍വരാജ് 'എടി' എന്നു വിളിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ അംഗങ്ങളുടെ ബെഞ്ചിന്റെ അടുത്തുവരെയെത്തി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക