Image

പി.സി. ജോര്‍ജിനെ അയോഗ്യനാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം; പ്രതികരിക്കാനില്ലെന്ന് ജോര്‍ജ്

Published on 14 July, 2015
പി.സി. ജോര്‍ജിനെ അയോഗ്യനാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം; പ്രതികരിക്കാനില്ലെന്ന് ജോര്‍ജ്

തിരുവനന്തപുരം : മുന്‍ ചീഫ് വിപ്പും, പൂഞ്ഞാര്‍ എം എല്‍ എയുമായ പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഉന്നത അധികാര സമിതി കൈക്കൊണ്ടു. എം എല്‍ എ സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും.

 അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന് ശക്തിതെളിയിക്കാന്‍ കഴിയാതിരുന്നത്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകി.കെ എം മാണിക്കെതിരെ ബാര്‍കോഴയാരോപണമുന്നയിക്കുകയും, പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ്  പി സി ജോര്‍ജ്ജ് പാര്‍ട്ടിക്ക് അനഭിമതനായത്. തുടര്‍ന്ന് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. 

അതേ സമയം അയോഗ്യനാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക