Image

നടുറോഡില്‍ സിംഹങ്ങള്‍ മാനിനെ വേട്ടയാടി കൊന്നുതിന്നു; വീഡിയോ വൈറലായി

Published on 14 July, 2015
നടുറോഡില്‍ സിംഹങ്ങള്‍ മാനിനെ വേട്ടയാടി കൊന്നുതിന്നു; വീഡിയോ വൈറലായി


കേപ് ടൗണ്‍:കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തിയ ചില വിനോദസഞ്ചാരികള്‍ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. അവരുടെ കാറിന് മുന്നിലിട്ടാണ് രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് ഒരു മാനിനെ വേട്ടയാടി കൊന്ന് തിന്നത്. ഒന്നനങ്ങിയാല്‍ സിംഹങ്ങള്‍ തങ്ങളേയും ആക്രമിച്ചേക്കുമോ എന്ന ഭയത്തിലാണ് അവര്‍ രംഗത്തിന് സാക്ഷ്യം വഹിച്ചത്.

ഓര്‍പെണ്‍ ഗേറ്റിനും സാതാര കാന്പിനും ഇടയിലുള്ള എച്ച്1 റോഡിലാണ് സംഭവം. ഒരു മാനിനേയും ഓടിച്ചെത്തിയ രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് അവയെ കാറുകള്‍ക്ക് ഇടയിലിട്ട് കടിച്ചു കീറുകയായിരുന്നു. അതിന് ശേഷം അരമണിക്കൂറോളം സമയമെടുത്ത് ഇരുവരും മാനിനെ അകത്താക്കിയ ശേഷം ബാക്കി ഭാഗങ്ങള്‍ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് പോയി. സംഭവം കണ്ട് നിന്ന അമേച്യര്‍ ഫോട്ടോഗ്രാഫറായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി കാരി ഡണ്‍ഫോഡ്(23) ആണ് വേട്ടയാടലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രം ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക