Image

ധനലക്ഷ്‌മി ബാങ്ക്‌ സമരം ഒത്തുതീര്‍പ്പായി

Published on 14 July, 2015
ധനലക്ഷ്‌മി ബാങ്ക്‌ സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: ധനലക്ഷ്‌മി ബാങ്ക്‌ സമരം ഒത്തുതീര്‍പ്പായി. ഓള്‍ ഇന്ത്യ ബാങ്ക്‌ ഓഫിസേഴ്‌സ്‌ ഫെഡറേഷന്‍ ഇന്നും നാളെയും പ്രഖ്യാപിച്ചിരുന്ന ബാങ്ക്‌ സമരം പിന്‍വലിച്ചു. ബാങ്കുകള്‍ ഇന്നു മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. ബാങ്ക്‌ ജീവനക്കാരനായിരുന്ന ടി.വി. മോഹനനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്‌ ബാങ്ക്‌ മരവിപ്പിക്കാന്‍ മാനേജ്‌മെന്റ്‌ സമ്മതിച്ചു. മന്ത്രി രമേശ്‌ ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാംവട്ട യോഗത്തിലാണ്‌ ഒത്തുതീര്‍പ്പുണ്ടായത്‌.

രണ്ടു മാസത്തിനകം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി മുഴുവന്‍ തര്‍ക്കങ്ങളും പൂര്‍ണമായി പരിഹരിക്കണം. അതിനുശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ഈ രണ്ടു മാസം മോഹനന്‍ ജോലിക്കു ഹാജരാകരുത്‌. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂരില്‍ ബാങ്ക്‌ ആസ്ഥാനത്തിനു മുന്നില്‍ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരവും അവസാനിപ്പിക്കും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക