Image

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍ അസി. മാനേജര്‍ ഓഫിസിനുള്ളില്‍ തൂങ്ങിമരച്ചു

Published on 14 July, 2015
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍ അസി. മാനേജര്‍ ഓഫിസിനുള്ളില്‍ തൂങ്ങിമരച്ചു
പാലക്കാട്‌: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍ പാലക്കാട്‌ ശാഖയിലെ അസി. മാനേജര്‍ ടി. വിനോദ്‌കുമാറിനെ (57) ഓഫിസിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. മാനേജരുടെ താല്‍ക്കാലിക ചുമതലകൂടി വഹിച്ചിരുന്ന ഇദ്ദേഹം ഓഫിസിനകത്തു തൂങ്ങിമരിച്ച നിലയിലായിരുന്നു. ബാങ്ക്‌ ഉന്നത ഉദ്യോഗസ്ഥര്‍ പതിവു പരിശോധനയ്‌ക്കായി എത്തുമെന്നതിനാല്‍ രാവിലെ എട്ടോടെ ശാഖയിലെത്തിയ ഇദ്ദേഹം ഓഫിസിനുള്ളില്‍ കയറി ഗ്രില്‍ അകത്തുനിന്നു പൂട്ടിയിരുന്നതായി പൊലീസ്‌ പറഞ്ഞു.

പാലക്കാട്‌ പെരുങ്ങോട്ടുകുറുശ്ശി തരവത്തുവീട്ടില്‍ വിനോദ്‌കുമാര്‍ ബിപിഎല്‍ കൂട്ടുപാതയ്‌ക്കു സമീപമുള്ള മെഡോസ്‌ കോളനി ശ്രുതി ഹൗസിലാണു താമസം. സംസ്‌കാരം ഇന്നു രാവിലെ 10ന്‌ പാമ്പാടി ഐവര്‍മഠത്തില്‍. ഭാര്യ: ജ്യോതി. മകന്‍: ശ്രീജിത്ത്‌.

മാനസിക പിരിമുറുക്കമാകാം മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദവും വിനോദ്‌കുമാറിനെ അലട്ടിയിരുന്നതായി സൂചനയുണ്ട്‌. നോര്‍ത്ത്‌ പൊലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക