Image

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

Published on 15 July, 2015
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു
കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.
1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്. പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി.

മക്കള്‍: ഷാഹിന(മാനേജര്‍-ഡി.സി ബുക്‌സ്), അനീസ്(സീനിയര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍-മാതൃഭൂമി),
വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബേപ്പൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക