Image

മറാത്തി നടി കൂട്ടമാനഭംഗത്തിനിരയായി

Published on 15 July, 2015
മറാത്തി നടി കൂട്ടമാനഭംഗത്തിനിരയായി

മുംബൈ: പ്രമുഖ മറാത്തി നിടിയെ സംവിധായകന്റെ സുഹൃത്ത്‌ ഉള്‍പ്പെടെയുള്ള സംഘം കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയതായി പരാതി. ഷൂട്ടിങ്ങിന്റെ മറവിലായിരുന്നു പീഡനു. സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.


തന്റെ പുതിയ ചിത്രമായ ലഹന്‍പന്റെ ചിത്രീകരണത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു നടി. രണ്ട്‌ മാസമായി ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്ന നടി പ്രതിഫലത്തുക വാങ്ങിയിരുന്നില്ല. ഈ പണം വാങ്ങാനെത്തിയ നടിയെ സംഘം പീഡിപ്പിക്കുകയായിരുന്നു എന്ന്‌ പോലീസ്‌ പറയുന്നു.


കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കേസിനിടയായ സംഭവം. പ്രതിഫലമാവശ്യപ്പെട്ട്‌ 21കാരിയായ നടി അനുരാഗ്‌ബാദിലുള്ള സംവിധായകന്റെ സുഹൃത്തിനെ സമീപിച്ചു. തുടര്‍ന്ന്‌ പണം നല്‍കാമെന്ന വാഗ്‌ദാനം നല്‍കി സംവിധായകന്റെ സുഹൃത്ത്‌ നടിയെ 56 കിലോമീറ്റര്‍ ദൂരത്തുള്ള പെയ്‌താനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. കേസില്‍ പ്രധാന പ്രതി സംവിധായകന്റെ സുഹൃത്ത്‌ പിടിയിലായെങ്കിലും മറ്റു നാലുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക