Image

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

Published on 15 July, 2015
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: നിതി അയോഗ് ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം യോഗത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത്. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേന്ദ്രാവൃഷ്കൃത പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി പരിഗണിച്ച ശേഷമെ ഭരണസമിതിയില്‍ അവതരിപ്പിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക