Image

വിദ്യാര്‍ഥിനികള്‍ ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ലെന്ന്‌ പൊലീസ്

Published on 15 July, 2015
വിദ്യാര്‍ഥിനികള്‍ ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ലെന്ന്‌ പൊലീസ്

പത്തനംതിട്ട: ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ഥിനികളും പരിക്കേറ്റ വിദ്യാര്‍ഥിനിയും ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ളെന്ന് പൊലീസ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ ചികിത്സിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച വിദ്യാര്‍ഥിനികളും ലൈംഗികചൂഷണത്തിന്  ഇരയായിട്ടില്ളെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ വാക്കാല്‍ അറിയിച്ചിട്ടുള്ളത

ബലപ്രയോഗം നടന്നതിന്‍െറ സൂചനകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാന്‍ സാധിച്ചിട്ടില്ല.

വിദ്യാര്‍ഥിനികളുടെ മരണത്തില്‍ അധോലോകബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണമേഖ എ.ഡി.ജി.പി ബി.സന്ധ്യയോട് മരിച്ച കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ച് മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടന്നുവരുകയാണ്. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ പോലീസ് ഇത് സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടില്ല. സാമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്.


വിദ്യാര്‍ഥിനികള്‍ ലൈംഗികചൂഷണത്തിന് ഇരയായിട്ടില്ലെന്ന്‌ പൊലീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക