Image

ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍

Published on 15 July, 2015
ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍

ചെന്നൈ:  പത്ത് ദിവസമായി പൊതു വേദിയില്‍ നിന്ന് മാറി നില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ര്തക്രിയക്കായി ജയലളിത വിദേശത്തേക്ക് പോവാനൊരുങ്ങുന്നു എന്നാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത. ഇക്കാര്യം അവരുടെ പാര്‍ടി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസില്‍ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ വിശദീകരണം നല്‍കിയിട്ടില്ല.

ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക