Image

കസ്റ്റഡി മരണം: നഷ്ടപരിഹാരം പോലീസുകാരില്‍നിന്നും ഈടാക്കണം

എബി ജെ. ജോസ് Published on 15 July, 2015
കസ്റ്റഡി മരണം: നഷ്ടപരിഹാരം പോലീസുകാരില്‍നിന്നും ഈടാക്കണം
കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സിബിയുടെ കുടുംബത്തിന് നല്കുന്ന നഷ്ടപരിഹാരം അതിനുത്തരവാദികളായ പോലീസുകാരുടെ പക്കല്‍നിന്നും ഈടാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. പൊതുഫണ്ടില്‍നിന്നും ഇത്തരത്തിലുള്ള തുക ഈടാക്കിയെടുക്കുന്നത് ന്യായീകരിക്കാനാവില്ല. സിബിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കിയശേഷം ആ തുക ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും കണ്ടുകെട്ടണം. ഈ ആവശ്യമുന്നയിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുവാനും നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, ആര്‍. അജിരാജകുമാര്‍, അനൂപ് ചെറിയാന്‍, കെ.ആര്‍. സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

എബി ജെ. ജോസ്
(സിറ്റിസണ്‍ ഓഫ് ഇന്ത്യ)
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
കോട്ടയം: പാലാ - 686 575
15/07/15 9447702117

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക