Image

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ ജൂലൈ 30ന്

Published on 15 July, 2015
മുംബൈ  സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ ജൂലൈ 30ന്

മുംബൈ: മുംബൈ ബോംബ് സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ ജൂലൈ 30ന് നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മേമന്‍ സമര്‍പ്പിച്ച ദയാഹരജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതു തള്ളുകയാണെങ്കില്‍ ഈ മാസം 30നുതന്നെ വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ മഹാരാഷ്ട്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരുന്നതായാണ് സൂചന. മുംബൈയിലെ ഭീകരവിരുദ്ധകോടതി ഇതു സംബന്ധിച്ച ഉത്തരവ് നല്‍കി എന്നാണറിയുന്നത്.

53 വയസുകാരനായ മേമന്‍ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവിടെ തൂക്കിക്കൊല നടപ്പാക്കാനാവശ്യമായ സൗകര്യങ്ങളുണ്ട്.
ശിക്ഷ നടപ്പാക്കുകയാണെങ്കില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരക്കേസിലെ ആദ്യത്തെ വധശിക്ഷയായിരിക്കും ഇത്. കേസില്‍ മേമന്‍ കുറ്റക്കാരനണെന്ന് കോടതി കണ്ടത്തെിയിരുന്നു.
സുപ്രീംകോടതിയും രാഷ്ട്രപതിയും മേമന്‍െറ ദയാഹരജി നേരത്തേ തള്ളിയിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ പുനപരിശോധന ഹരജിയിലാണ് ഇനി തീരുമാനം വരാനുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ അനുമതിയോടെ വധശിക്ഷയുടെ സമയവും തിയതിയും നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടിരുന്നുവെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
യാക്കൂബ് മേമന്‍െറ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ വര്‍ഷമാദ്യം തന്നെ തള്ളിയിരുന്നു. ഇതോടൊപ്പം വധശിക്ഷ നടപ്പാക്കുന്ന സമയം തീരുമാനിക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്‍െറ സഹോദരനാണ് യാക്കൂബ് മേമന്‍. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഒളിവിലാണ്.

257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന്‍ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്‍െറ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ടാഡാകോടതി 2007ല്‍ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചിരുന്നു.
ഇത്രയും പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തനിക്ക് അറിയില്ല എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയ യാക്കൂബ് മേമന്‍െറ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക