Image

ലാറ്റിനമേരിക്കന്‍ ഗായകന്‍ ജോണ്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു

Published on 15 July, 2015
ലാറ്റിനമേരിക്കന്‍ ഗായകന്‍ ജോണ്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു
മെക്സികോ സിറ്റി: ലാറ്റിനമേരിക്കന്‍ സംഗീതലോകത്തെ ഗായകനും ഗാനരചയിതാവുമായ ജോണ്‍ സെബാസ്റ്റ്യന്‍ (64) അന്തരിച്ചു. പശ്ചിമ മെക്സിക്കോയിലെ ജൂലിയാന്‍റലയിലുള്ള ഫാം ഹൗസില്‍വെച്ചാണ് അദ്ദേഹം നിര്യാതനായത്. ജോസ് മാനുവല്‍ ഫിഗ്വേരോ എന്നായിരുന്നു യഥാര്‍ഥ പേര്. പ്രണയവും വഞ്ചനയും പ്രതിപാദിക്കുന്ന ഗാനങ്ങള്‍ രചിച്ചതിനാല്‍ ‘ജനങ്ങളുടെ കവി’ എന്നാണ് അറിയപ്പെട്ടിരുന്നത്. കുതിരപ്പുറത്തിരുന്ന് ആലപിച്ചിരുന്ന വികാരനിര്‍ഭരമായ പ്രണയ ഗാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. നിരവധി ശ്രദ്ധേയഗാനങ്ങള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത അദ്ദേഹം അഞ്ച് ഗ്രാമി അവാര്‍ഡിനുടമയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക