Image

വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

Published on 15 July, 2015
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായിരുന്ന ഇവര്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതി മുതല്‍ ആശുപത്രിയിലായിരുന്നു.

അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും മകളാണ്. 1958 ഡിസംബര്‍ 18നാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്യയാകുന്നത്. ബഷീറുമായുള്ള 36 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്‍െറ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന 'ബഷീറിന്‍റെ എടിയേ' എന്ന പുസ്തകം ഫാബി എഴുതിയിട്ടുണ്ട്.

രണ്ടു മക്കള്‍: ഷാഹിന (മാനേജര്‍, ഡി.സി ബുക്സ്), അനീസ് (സീനിയര്‍ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍, മാതൃഭൂമി). മരുമക്കള്‍: അഞ്ജു ഗഫൂര്‍, അബു ഫൈസി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ബേപ്പൂര്‍ ജുമാമസ്ജിദില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക