Image

വിവാദത്തിന് ശേഷം ചെന്നിത്തലയും ഋഷിരാജ് സിങും ഒരേ വേദിയില്‍ : ആഭ്യന്തരമന്ത്രിക്ക് സിങ് കൂപ്പുകൈ അര്‍പ്പിച്ചു

Published on 15 July, 2015
വിവാദത്തിന് ശേഷം  ചെന്നിത്തലയും ഋഷിരാജ് സിങും ഒരേ വേദിയില്‍ : ആഭ്യന്തരമന്ത്രിക്ക് സിങ് കൂപ്പുകൈ അര്‍പ്പിച്ചു

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എ.ഡി.ജി.പി ഋഷിരാജ് സിങും ഒരേ വേദിയില്‍. എന്നാല്‍ ഈ കൂടിക്കാഴ്ച പുതിയ വിവാദങ്ങള്‍ക്ക് കാതോര്‍ത്തവരെ നിരാശപ്പെടുത്തി. ആഭ്യന്തര മന്ത്രി വരുമ്പോള്‍ തന്നെ അരികിലേക്ക് ചെന്ന് ഋഷിരാജ് സിങ് കൂപ്പുകൈ അര്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും സ്റ്റേജില്‍ കയറി. ആക്കുളത്ത് ആഭ്യന്തരവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ പൊതുവേദിയില്‍ വെച്ചായിരുന്നു ഇത്. ഡി.ജി.പി ടി.പി സെന്‍കുമാറും പരിപാടിയില്‍ സന്നിഹിതനായിരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ പാസിംഗ് ഒൗട്ട് പരേഡില്‍ രമേശ് ചെന്നിത്തലക്ക് മുഖം കൊടുക്കാതിരുന്ന സിങിന്‍െറ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാരിലും യു.ഡി.എഫിലും ആവശ്യം ശക്തമാകുന്നതിനിടെയാണ് ചെന്നിത്തലയെ എ.ഡി.ജി.പി കൈകൂപ്പി സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക