Image

സദാചാര പൊലീസ് ചമഞ്ഞത്തെി തടഞ്ഞുവെച്ച് പീഡിപ്പിച്ച സംഭവം നിയമസഭയിലും ചര്‍ച്ച

Published on 15 July, 2015
സദാചാര പൊലീസ് ചമഞ്ഞത്തെി തടഞ്ഞുവെച്ച് പീഡിപ്പിച്ച സംഭവം നിയമസഭയിലും ചര്‍ച്ച
തിരുവനന്തപുരം: ‘മാധ്യമം’ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനെയും ഭര്‍ത്താവ് ജോണിനെയും സദാചാര പൊലീസ് ചമഞ്ഞത്തെിയവര്‍ തടഞ്ഞുവെച്ച് പീഡിപ്പിച്ച സംഭവം നിയമസഭയിലും ചര്‍ച്ചയായി. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കവെ പി.സി. വിഷ്ണുനാഥാണ് പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സദാചാര പൊലീസ് ചമഞ്ഞത്തെിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തെന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വിഷ്ണുനാഥ് സംസാരിച്ചത്. മാധ്യമത്തിലെ ജിഷ എലിസബത്തിനെയും ഭര്‍ത്താവ് ജോണിനെയും സദാചാര പൊലീസ് ആക്രമിച്ചതിന്‍െറ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുകയാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് ഇത്രയും രാഷ്ട്രീയ പ്രത്യയശാസ്ത്ര സാമൂഹിക ബോധമേയുള്ളൂ. ഇങ്ങനെയുള്ള ആളുകളാണ് പാര്‍ട്ടിയിലുള്ളതെങ്കില്‍ ഈ പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോകുമെന്നും വിഷ്ണുനാഥ് ചോദിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക