Image

മണിപ്പൂരില്‍ മണ്ണിടിച്ചില്‍: 20 മരണം

Published on 01 August, 2015
മണിപ്പൂരില്‍ മണ്ണിടിച്ചില്‍: 20 മരണം


ഇംഫാല്‍: മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു ചെറു ഗ്രാമം മണ്ണിനടിയിലായി. ഇതുവരെ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജൗപി മേഖലയിലെ ജോമോല്‍ എന്ന ചെറു ഗ്രാമമാണ് മണ്ണിനടിയിലായത്. ശനിയാഴ്ച രാവിലെയാണ് ദുരന്തം സംഭവിച്ചത്. പൊലീസിന്രെയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടിരിക്കകയാണെന്നാണ് കരുതുന്നത്. മണ്ണുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായാല്‍ മാത്രമേ മരണസംഖ്യ എത്രയെന്ന് വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ ഇരുപതു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഒരാളെ രക്ഷപ്പെടുത്താനായെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക